സംസ്ഥാനത്ത് ഇന്നു വ്യാപക മഴയ്ക്ക് സാധ്യത, 7 ജില്ലകളിൽ യെലോ അലർട്ട്; ശക്തമായ കാറ്റും വീശും

news image
Mar 22, 2025, 11:09 am GMT+0000 payyolionline.in

തിരുവനന്തപുരം ∙ സംസ്ഥാനത്ത് ഇന്ന് വ്യാപകമഴയ്ക്ക് സാധ്യത. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് തുടങ്ങി ഏഴു ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. നാളെ വയനാട്, മലപ്പുറം ജില്ലകളിലും യെലോ അലർട്ട് മുന്നറിയിപ്പുണ്ട്. സംസ്ഥാനത്ത് വേനൽ മഴയും കാറ്റും ശക്തമാകുന്നതായി കഴിഞ്ഞ ദിവസം കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു.

ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ഈ ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് ചില പ്രദേശങ്ങളിൽ 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കാം. മഴയ്ക്കൊപ്പം പരമാവധി 40 കിലോമീറ്റർ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

വേനൽമഴ ശക്തമായെങ്കിലും യുവി ഇൻഡക്സ് വികരണ തോതിൽ കുറവ് വന്നിട്ടില്ല. കൊല്ലം, പത്തനംതിട്ട, കോട്ടയം, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യുവി ഇൻഡക്സ് തോതിൽ വർധനയുണ്ടായിരിക്കുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe