കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയിൽ 2025- 26 അക്കാദമിക വർഷത്തെ വിവിധ ബിരുദ പ്രോഗ്രാമുകളിലേയ്ക്ക് (4വർഷം) ഇപ്പോൾ അപേക്ഷിക്കാം. മൂന്ന് വര്‍ഷ ബിരുദം, നാല് വര്‍ഷ ഓണേഴ്സ് ബിരുദം, നാല് വര്‍ഷ ഓണേഴ്സ് വിത്ത് റിസര്‍ച്ച് ബിരുദം എന്നിങ്ങനെ കോഴ്സ് പൂർത്തിയാക്കാം. പ്രവേശനം ലഭിച്ച് മൂന്നാം വര്‍ഷം പ്രോഗ്രാം പൂര്‍ത്തിയാക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് എക്സിറ്റ് ഓപ്ഷന്‍ ഉപയോഗപ്പെടുത്തി പഠനം പൂര്‍ത്തിയാക്കി മേജര്‍ വിഷയങ്ങളുടെ അടിസ്ഥാനത്തില്‍ മൂന്ന് വര്‍ഷ ബിരുദം നേടാവുന്നതാണ്. നാല് വര്‍ഷം പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് നാല് വര്‍ഷ ഓണേഴ്സ് ബിരുദം ലഭിക്കും. നാലാംവര്‍ഷം നിശ്ചിത ക്രെഡിറ്റോടെ ഗവേഷണ പ്രോജക്ട് വിജയകരമായി പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഓണേഴ്സ് വിത്ത് റിസര്‍ച്ച് ബിരുദം നേടാം. സംസ്‌കൃതത്തിന് പുറമെ അറബിക്കും മൈനര്‍ ബിരുദ പ്രോഗ്രാമായി തിരഞ്ഞെടുക്കാം. അപേക്ഷ നൽകാനുള്ള അവസാന തീയതി ജൂൺ 8. വെബ്സൈറ്റ് https://ssus.ac.in/
കാലടിയിലെ മുഖ്യ ക്യാമ്പസിലെ കോഴ്സുകൾ സംസ്‍കൃതം(സാഹിത്യം), സംസ്‍കൃതം(വേദാന്തം), സംസ്‍കൃതം(വ്യാകരണം), സംസ്‍കൃതം(ന്യായം), സംസ്‍കൃതം(ജനറല്‍), ഇംഗ്ലീഷ്, മലയാളം, ഹിന്ദി, ഹിസ്റ്ററി, ഫിലോസഫി, സോഷ്യൽ വർക്ക് (ബിഎസ്ഡബ്ല്യു), സംഗീതം, ഡാന്‍സ് (ഭരതനാട്യം), ഡാന്‍സ് (മോഹിനിയാട്ടം) എന്നീ നാല് വര്‍ഷ ബിരുദ പ്രോഗ്രാമുകളാണുള്ളത്.
പ്രാദേശിക ക്യാമ്പസുകളും അവയിലെ കോഴ്സുകളും
🌐തിരുവനന്തപുരം- സംസ്‍കൃതം (ന്യായം), സംസ്കൃതം (വേദാന്തം), ഫിലോസഫി.
🌐പന്മന: സംസ്‍കൃതം (വേദാന്തം), മലയാളം.
🌐കൊയിലാണ്ടി: സംസ്‍കൃതം (വേദാന്തം), സംസ്കൃതം(ജനറല്‍), സംസ്കൃതം(സാഹിത്യം), ഹിന്ദി.
🌐തിരൂര്‍: സംസ്‍കൃതം(വ്യാകരണം), ഹിസ്റ്ററി,
സോഷ്യല്‍ വര്‍ക്ക് (ബിഎസ്ഡബ്ല്യു).
🌐പയ്യന്നൂര്‍: സംസ്‍കൃതം(സാഹിത്യം), മലയാളം, സോഷ്യല്‍ വര്‍ക്ക് (ബിഎസ്ഡബ്ല്യു)
🌐ഏറ്റുമാനൂര്‍: സംസ്‍കൃതം(സാഹിത്യം), ഹിന്ദി. സംസ്‍കൃത വിഷയങ്ങളില്‍ ബിരുദ പഠനത്തിന് (മേജർ) പ്രവേശനം നേടുന്ന മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും പ്രതിമാസം 500/- രൂപ വീതം സർവകലാശാല സ്കോളര്‍ഷിപ്പ് നല്‍കുന്നതാണ്.
ഡാന്‍സ്, സംഗീതം എന്നിവ മുഖ്യവിഷയമായ ബിരുദ പ്രോഗ്രാമുകള്‍ക്ക് അഭിരുചി നിര്‍ണ്ണയ പരീക്ഷയുടെ കൂടി അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. നാല് വര്‍ഷ ബിരുദ പ്രോഗ്രാമുകളുടെ പ്രവേശനത്തിനുളള ഉയർന്ന പ്രായപരിധി ജനറല്‍/ എസ്ഇബിസി വിദ്യാര്‍ഥികള്‍ക്ക് 2025 ജനുവരി ഒന്നിന് 23 വയസ്. എസ്.സി/ എസ്ടി വിദ്യാര്‍ഥികള്‍ക്ക് 25 വയസ്.