സംവിധായകന്‍ മോഹന്‍ അന്തരിച്ചു

news image
Aug 27, 2024, 6:45 am GMT+0000 payyolionline.in

കൊച്ചി: സംവിധായകന്‍ മോഹന്‍ അന്തരിച്ചു.  കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ രാവിലെ 10 മണിയോടെയായിരുന്നു അന്ത്യം. 76 വയസായിരുന്നു.  ഏറെ നാളായി ചികിത്സയിലായിരുന്നു. ഇരുപതിലേറെ ചലച്ചിത്രങ്ങൾ ഇദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. അഞ്ച് സിനിമകൾക്ക് തിരക്കഥയുമൊരുക്കി.

പക്ഷെ, ശാലിനി എന്‍റെ കൂട്ടുകാരി, ഇസബെല്ല, മുഖം, അങ്ങനെയൊരു അവധിക്കാലത്ത് തുടങ്ങിയ ശ്രദ്ധേയമായ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് മോഹന്‍.  എം കൃഷ്ണന്‍ നായര്‍, ഹരിഹരന്‍ തുടങ്ങിയവരുടെ സഹായി എന്ന നിലയ്ക്കാണ് മോഹന്‍ സിനിമ രംഗത്ത് തുടക്കം കുറിച്ചത്. ഇരിങ്ങാലക്കുടക്കാരനായ മോഹന്‍ ചെറുപ്പത്തിലെ സിനിമയോടുള്ള താല്‍പ്പര്യത്താല്‍ മദ്രാസില്‍ എത്തുകയായിരുന്നു.

1978 ല്‍ പുറത്തിറങ്ങിയ വാടകവീടായിരുന്നു മോഹന്‍റെ ആദ്യ ചിത്രം.  പിന്നീട് ജോൺപോളും പത്മരാജനുമായി ചേര്‍ന്ന് ഇദ്ദേഹം ഒരുക്കിയ ചിത്രങ്ങള്‍ എല്ലാം സാമ്പത്തികമായും കലപാരമായും വിജയങ്ങള്‍ നേടിയവയായിരുന്നു.  മോഹന്‍ ചിത്രങ്ങളില്‍ പലപ്പോഴും നായികയായി എത്തിയ അനുപമയാണ് മോഹന്‍റെ ഭാര്യ.

മലയാളസിനിമയിലെ സുവർണ്ണകാലമായ എണ്‍പതുകളിലെ മുൻ നിര സംവിധായകനായി അദ്ദേഹത്തെ കണക്കാക്കുന്നു. പ്രണയമായിരുന്നു പലപ്പോഴും മോഹന്‍റെ ചിത്രങ്ങളുടെ പ്രധാന പ്രമേയമായി മാറിയത്. ഒപ്പം തന്നെ മോഹന്‍ ചിത്രങ്ങളിലെ ഗാനങ്ങളും എന്നും ശ്രദ്ധേയമായിരുന്നു. മോഹന്‍ലാലിനെ വച്ച് 90 കളുടെ ആദ്യം ഒരുക്കിയ മുഖം, പക്ഷെ സിനിമകളും ഏറെ ശ്രദ്ധേയമായി ചിത്രമായിരുന്നു. ഇരിങ്ങാലുക്കുടക്കാരനായ ഇന്നസെന്‍റിനെ സിനിമയിലേക്ക് കൊണ്ടുവന്നത് മോഹന്‍ ആയിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe