വടകര ; ദേശീയപാത നിർമ്മാണത്തിന്റെ ഭാഗമായി പണിത കൂറ്റൻ സംരക്ഷണ ഭിത്തി തകർന്ന മീത്തലെ മുക്കാളിയിൽ ദേശീയപാത അതോറിറ്റി പ്രോജക്റ്റ് ഡയറക്ടർ അശുതോഷ് സിൻഹയുടെ നേതൃത്വത്തിലുള്ള സംഘം വിദഗ്ദ്ധ പരിശോധന നടത്തി. ദേശിയപാത സംരക്ഷണഭിത്തി തകര്‍ന്ന മുക്കാളിയില്‍ ഉന്നത അധികാരികളും ജനപ്രതിനിധികളും ചേര്‍ന്നെടുത്ത തീരുമാനങ്ങള്‍ പാലിച്ചില്ലന്ന് ആരോപിച്ച് ജനങ്ങള്‍ ചൊവ്വാഴ്ച ഗതാഗതം തടഞ്ഞിരുന്നു. തുടർന്നാണ് ദേശീയപാത അതോറിറ്റി, റവന്യൂവിഭാഗം, കരാർ കമ്പനി പ്രതിനിധിക്കൾ മീത്തലെ മുക്കാളിയിൽ എത്തിയത്.
ഇരുഭാഗത്തും അപകടാവസ്ഥയിലുള്ള സ്ഥലം ഏറ്റെടുക്കണമെന്നും ഇവിടങ്ങളിൽ ജനം ഭീതിയോടെയാണ് താമസിക്കുന്നതെന്ന് നാട്ടുകാർ പറഞ്ഞു. തുടർന്ന് പ്രശ്ന പരിഹാരത്തിനായി ഉന്നതതല യോഗം വിളിക്കുകയായിരുന്നു. പ്രശ്നത്തിന്റെ ഗൗരവം കെ കെ രമ എം എൽ എ പഞ്ചായത്ത് പ്രസിഡണ്ടുമാരായ പി.ശ്രീജിത്ത്(ഒഞ്ചിയം), ആയിഷ ഉമ്മർ(അഴിയൂർ), ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.എം.സത്യൻ, എൽ എ താഹസിൽദാർ കെ രേഖ, താലൂക്ക് വികസന സമിതി അംഗം പ്രദീപ് ചോമ്പാല, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ സുനിൽ മടപ്പള്ളി , കുളങ്ങര ചന്ദ്രൻ പി.ബാബുരാജ്, ഹാരിസ് മുക്കാളി, അഡ്വ: എസ്.ആശിഷ്, വള്ളിൽ മുഹമ്മദ് , ഷംസീർ ചോമ്പാല എന്നിവർ അധികൃതരുമായി ചർച്ച നടത്തി.