ഷബ്‌ല മുഹമ്മദ് മുസ്തഫക്ക് കാലിക്കറ്റ് സർവകലാശാലയുടെ ഡോക്ടറേറ്റ്

news image
Apr 9, 2025, 5:19 pm GMT+0000 payyolionline.in

.

മേപ്പയൂർ: താനൂർ, സി.എച്ച്. മുഹമ്മദ് കോയ മെമ്മോറിയൽ ഗവ. കോളേജ് അസിസ്റ്റന്റ് പ്രൊഫസർ ഷബ്‌ല മുഹമ്മദ് മുസ്തഫക്ക് ഡോക്ടറേറ്റ്. കാലിക്കറ്റ് സർവകലാശാലയിൽ നിന്നാണ് ഡോക്ടറേറ്റ് കരസ്ഥമാക്കിയത്.

”കേരളത്തിലെ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിൻ്റെ ബിസിനസ് റിലേഷൻഷിപ്പ് അനാലിസിസ്” എന്ന വിഷയത്തിൽ പ്രൊഫ. ബി. ജോൺസൻ്റെ കീഴിൽ യൂണിവേഴ്സിറ്റി ക്യാപസിലെ ഡിപാർട്മെൻ്റ് ഓഫ് കൊമേഴ്സ് ആൻ്റ് മാനേജ്മെൻ്റ് സ്റ്റഡീസിൽ നിന്നാണ് ഗവേഷണം പൂർത്തിയാക്കിയത്. ആർ.ജെ.ഡി കോഴിക്കോട് ജില്ല സെക്രട്ടറിയും കായക്കൊടി കെ.പി.ഇ.എസ്. എച്ച്.എസ്.എസ് അധ്യാപകനുമായ നിഷാദ് പൊന്നങ്കണ്ടിയാണ് ഭർത്താവ്. തിരൂർ, ബി.പി. അങ്ങാടി പുതിയകത്ത് മുഹമ്മദ് മുസ്തഫയുടെയും സക്കീനയുടെയും മകളാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe