ന്യൂഡൽഹി: ഷഹ്ദാരയിൽ വെടിയേറ്റ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. ശരീരത്തിൽ രണ്ട് വെടിയുണ്ടകൾ ഏറ്റ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. തിങ്കളാഴ്ച രാത്രിയാണ് സ്ത്രീക്ക് വെടിയേറ്റ് അബോധാവസ്ഥയിലാണെന്ന വിവരം ലഭിച്ചത്.
മൃതദേഹം ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. യുവതിക്ക് ഏകദേശം 20 വയസ് പ്രായമുണ്ടെന്നാണ് പ്രാഥമിക നിഗമനം.ശരീരത്തിൽ രണ്ട് വെടിയുണ്ടകൾ ഏറ്റ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മാത്രമേ പൂർണ്ണ വിവരങ്ങൾ ലഭിക്കുകയുള്ളു.
സമീപ പ്രദേശങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുകയാണ്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഷഹ്ദാരയിൽ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഒരു സ്ത്രീയുടെ മൃതദേഹം പുതപ്പിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയിരുന്നു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.