ശബരിമല ഡ്യൂട്ടിക്ക് ജീവനക്കാരുമായി പോയ ഫയർഫോഴ്‌സ് വാഹനത്തിന്റെ ടയറുകൾ ഊരിത്തെറിച്ചു

news image
Nov 16, 2023, 4:07 am GMT+0000 payyolionline.in

തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന ഫയര്‍ഫോഴ്‌സ് ബസിന്റെ ടയറുകള്‍ ഊരിത്തെറിച്ചു. ശബരിമല ഡ്യൂട്ടിക്ക് ജീവനക്കാരുമായി പോയ ഫയര്‍ഫോഴ്‌സ് ബസിന്റെ ടയറുകള്‍ ആണ് ഊരിത്തെറിച്ചത്. അപകടത്തില്‍ നിന്ന് തലനാരിഴയ്ക്കാണ് 32 ഫയര്‍ഫോഴ്‌സ് ജീവനക്കാര്‍ രക്ഷപെട്ടത്. പുലര്‍ച്ചെ അഞ്ചരയോടെ ആറ്റിങ്ങല്‍ ആലംകോട് വെയ്‌ലൂരില്‍ വച്ചാണ് അപകടമുണ്ടായത്. 

ബസിന്റെ പിന്‍വശത്തെ ഇടത് ഭാഗത്തെ രണ്ടു ടയറുകളും ഊരിത്തെറിക്കുകയായിരുന്നു. അതിന് ശേഷം 200 മീറ്ററോളം മുന്നോട്ടു പോയ വാഹനം ഉഗ്ര ശബ്ദത്തോടെ റോഡിലൂടെ നിരങ്ങി നീങ്ങിയാണ് നിന്നത്. ഇതില്‍ ഒരു ടയര്‍ ഇതു വരെയും കണ്ടെത്താനായില്ല. അതിനായി തെരച്ചില്‍ നടക്കുകയാണ്. തിരുവനന്തപുരത്ത് നിന്ന് തിരിച്ച വാഹനം കൊല്ലത്ത് നിന്നും ജീവനക്കാരെ എടുക്കുന്നതിന് വേണ്ടി പോവുകയായിരുന്നു. യാത്രാ സംഘത്തില്‍ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ ആരും ഉണ്ടായിരുന്നില്ലെന്ന് ജീവനക്കാര്‍ ആരോപിച്ചു. അപകടം നടന്ന് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഉദ്യോഗസ്ഥര്‍ ആരും എത്തുകയോ പകരം വാഹനം ഒരുക്കുകയാ ചെയ്തിട്ടില്ലെന്നും ആക്ഷേപമുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe