പത്തനംതിട്ട: ശബരിമലയിലെ സ്വർണക്കിരീടവും കവർന്നതായി സൂചന. തമിഴ്നാട്ടിൽ നിന്നുള്ള ഭക്തർ 2012 ൽ സമർപ്പിച്ച 55. 72 പവൻ തൂക്കമുള്ള സ്വർണക്കിരീടം ആണ് കാണാതായത്. ദേവസ്വം രജിസ്റ്ററിൽ സ്വർണക്കിരീടത്തിൻറെ കണക്കുണ്ടെങ്കിലും ആറന്മുളയിലെ സ്ട്രോങ്ങ് റൂമിൽ ഉള്ളത് മുക്കുപണ്ടം എന്നാണ് വിവരം. സ്വർണ്ണകൊള്ളയുടെ പശ്ചാത്തലത്തിൽ ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യുരിയുടെ കണക്കെടുപ്പ് തുടരുന്നതിനിടെയാണ് കിരിടം നഷ്ടമായെന്ന കണ്ടെത്തൽ. അന്തിമ പരിശോധനാ റിപ്പോർട്ട് ഉടൻ ഹൈക്കോടതിയിൽ സമർപ്പിക്കും.
ശബരിമലയിൽ ഭക്തർ സമർപ്പിക്കുന്ന വിലപിടിപ്പുള്ള വസ്തുക്കൾ അവിടുത്തെ സ്ട്രോങ്ങ് റൂമിൽ സൂക്ഷിക്കാതെ ആറന്മുളയിലെ സുരക്ഷിതമായ സ്ട്രോങ്ങ് റൂമിലേക്ക് മാറ്റണമെന്നാണ് ചട്ടം. എന്നാൽ സ്വർണ്ണകിരീടം ആറന്മുളയിൽ എത്തിയില്ലെന്നാണ് വിവരം.
