ശബരിമലയിൽ ദിലീപിന്റെ വിഐപി ദർശനം; ​ഗൗരവതരമെന്ന് ആവർത്തിച്ച് ഹൈക്കോടതി

news image
Dec 12, 2024, 7:19 am GMT+0000 payyolionline.in

കൊച്ചി> ദിലീപിന്റെ ശബരിമല ദർശനം ഗൗരവതരമെന്ന് ആവർത്തിച്ച് ഹൈക്കോടതി. ദിലീപിനായി മറ്റു ഭക്തരെ തടഞ്ഞത് വിമർശിച്ച കോടതി എന്ത് പ്രത്യേക പരി​ഗണനയാണ് ഇത്തരം ആളുകൾക്കുള്ളതെന്നും ചോദിച്ചു.

സന്നിധാനത്ത് നടയടക്കുന്ന നേരത്താണ് ദിലീപും സഹോദരനും ദിലീപിന്റെ മാനേജർ അപ്പുണ്ണിയും ദർശനം നടത്തിയത്. ഇവർക്ക് ദർശനം നടത്തുന്നതിനായി മുൻനിരയിലുണ്ടായ ഭക്തരെ തടഞ്ഞിരുന്നു. ഇതാണ് ആക്ഷേപമായി ഉയർന്നത്.

 

ഇതിന്റെ ദൃശ്യങ്ങൾ പരിശോധിച്ച കോടതി ഭക്തരെ തടയാൻ ആരാണ് അനുവാദം നൽകിയതെന്നും ചോദിച്ചു. ദിലീപിന്റെ വിഐപി ദർശനം ബാക്കിയുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ടെന്ന് ദൃശ്യങ്ങളിലൂടെ വ്യക്തമാണെന്നും കോടതി പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe