ശക്തമായ കാറ്റിൽ പയ്യോളിയിൽ തോണി മറിഞ്ഞു; 40,000 രൂപയുടെ നഷ്ടം- വീഡിയോ

news image
May 29, 2024, 1:17 pm GMT+0000 payyolionline.in

പയ്യോളി : ശക്തമായ കാറ്റേറ്റ് പയ്യോളിയിൽ തോണി മറിഞ്ഞു. ഇന്നലെ രാവിലെ 11:30 ന് ആയിരുന്നു സംഭവം. മത്സ്യബന്ധനത്തിനായി പോയിരുന്ന അൽ ഹംദ് തോണി യാണ് ശക്തമായ കാറ്റേറ്റ് കടലിൽമുങ്ങിയത്.


തോണി മുങ്ങിയതോടെ പയ്യോളി സ്വദേശികളായ മൂന്ന് തൊഴിലാളികൾ നീന്തി രക്ഷപ്പെടുകയായിരുന്നു. ഒരാൾക്ക് സാരമായി പരിക്കേറ്റു. തോണിക്കും തോണിയിൽ ഉണ്ടായിരുന്ന വലയ്ക്കും മറ്റ് സാമഗ്രികൾക്കും എൻജിനും കാര്യമായ കേടുപാടുകൾ പറ്റിയിട്ടുണ്ട്. 40000രൂപയുടെ നഷ്ടം കണക്കാക്കുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe