കൊയിലാണ്ടി : രാഷ്ട്രീയ ലാഭങ്ങൾക്കതീതമായി ജനാധിപത്യ മതേതര മാനവിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ പാർട്ടികൾ തയ്യാറാവണമെന്ന് വെൽഫയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി സുരേന്ദ്രൻ കരിപ്പുഴ പറഞ്ഞു. വെൽഫയർ പാർട്ടി കോഴിക്കോട് ജില്ലാ സമ്മേളനം കൊയിലാണ്ടിയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊയിലാണ്ടി പി സി.ഭാസ്കരൻ നഗറിൽ (ടൗൺ ഹാൾ) ജില്ലാ പ്രസിഡൻ്റ് ടി.കെ മാധവൻ പതാക ഉയർത്തിയതോടെ ആരംഭിച്ച ജില്ലാ സമ്മേളനത്തിൽ ജനറൽ സെക്രട്ടറി മുസ്തഫ പാലാഴി സ്വാഗതം പറഞ്ഞു. ടി.കെ മാധവൻ അധ്യക്ഷത വഹിച്ചു. രണ്ടു വർഷത്തെ റിപ്പോർട്ടും വരവ്, ചെലവും അവതരിപ്പിച്ചു. സംസ്ഥാന നേതാക്കളായ കെ.എ ഷഫീഖ്, ഇ.സി. ആയിശ, പി.എസ് അബൂ ഫൈസൽ എന്നിവർ തെരെഞ്ഞെടുപ്പിന് നേതൃത്വം നൽകി.