വർക്കലയിൽ വനിതാ ടൂറിസ്റ്റുകൾക്ക് നേരെ ലൈംഗിക അതിക്രമം; ഒരാള്‍ കസ്റ്റഡിയില്‍

news image
Jan 1, 2024, 11:56 am GMT+0000 payyolionline.in

തിരുവനന്തപുരം: പുതുവത്സര പുലർച്ചെ വർക്കലയിൽ വനിതാ ടൂറിസ്റ്റുകൾക്ക് നേരെ ലൈംഗിക അതിക്രമം. ഹോം സ്റ്റേയിൽ അതിക്രമിച്ച് കയറി വനിതാ ടൂറിസ്റ്റുകളെ കയറിപ്പിടിച്ച പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലം വള്ളത്തുംങ്കൽ സ്വദേശിയായ അഖിലിനെ ടൂറിസ്റ്റുകൾ തന്നെയാണ് പിടികൂടി പൊലീസിനെ ഏൽപ്പിച്ചത്.

വർക്കല ക്ലിഫിലെ ലോസ്റ്റ് ഹോസ്റ്റലിൽ പുലർച്ചെ അഞ്ച് മണിയോടെയാണ് സംഭവം നടന്നത്. ഹോം സ്റ്റേയിലെ ഒന്നാം നിലയിലെ മുറികളിൽ കയറിയാണ് ഇയാൾ യുവതികളെ കടന്ന് പിടിച്ചത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള വനിതാ ടൂറിസ്റ്റുകളാണ് അതിക്രമത്തിന് ഇരയായത്. നിലവില്‍ അഖിൽ കസ്റ്റഡിയിലാണെന്നും പരാതിക്കാരുടെ വിശദമായ മൊഴി രേഖപ്പെടുത്തിയതിന് ശേഷം കേസെടുക്കുമെന്നും വർക്കല പൊലീസ് അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe