വൻ ട്വിസ്റ്റ്; ലീഡിൽ ഒപ്പം പിടിച്ച് ഇന്ത്യസഖ്യം

news image
Jun 4, 2024, 4:19 am GMT+0000 payyolionline.in

ന്യൂഡൽഹി: ലോക്​സഭാ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ ആദ്യമണിക്കൂര്‍ പിന്നിടുമ്പോള്‍ കുതിച്ച് മുന്നേറി ഇന്ത്യ സഖ്യം. 245 സീറ്റുകളില്‍ ഇന്ത്യസഖ്യം ലീഡ് ചെയ്യുമ്പോള്‍ 243 സീറ്റുകളിലാണ് എന്‍.ഡി.എ. മുന്നേറുന്നത്. കേരളത്തില്‍ 14 സീറ്റുകളില്‍ യു.ഡി.എഫും അഞ്ച് സീറ്റില്‍ എല്‍.ഡി.എഫും ലീഡ് ചെയ്യുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി വാരാണസിയില്‍ കോണ്‍ഗ്രസിന്റെ അജയ് റായിക്ക് പിന്നിലാണ്. വയനാട് മണ്ഡലത്തിലും റായ് ബറേലിയിലും രാഹുല്‍ ഗാന്ധി ലീഡ് ചെയ്യുന്നു. ബി.ജെ.പി. കേരളത്തില്‍ ഏറെ പ്രതീക്ഷ അര്‍പ്പിക്കുന്ന തിരുവനന്തപുരം, തൃശ്ശൂര്‍ മണ്ഡലങ്ങളില്‍ ഇഞ്ചോടിഞ്ച് മത്സരമാണ് നടക്കുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe