വ്യാപാര മന്ത്രാലയം രൂപീകരിക്കണം: വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന സെക്രട്ടറി

news image
Jun 8, 2024, 5:02 pm GMT+0000 payyolionline.in

മേപ്പയ്യൂർ: വ്യാപാരമേഖലയിലെ കോർപ്പറേറ്റുകളുടെ കടന്നുകയറ്റം തടയാൻ ഒറ്റക്കെട്ടായി അണി നിരക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന സെക്രട്ടറി പി.കെ. ബാപ്പു ഹാജി ആഹ്വാനം ചെയ്തു. ലക്ഷക്കണക്കിന് പേർ ഉപജീവനത്തിനായി ആശ്രയിക്കുന്ന വ്യാപാര മേഖലയെ തകർച്ചയിൽ നിന്ന് കരകയറ്റാൻ സർക്കാർ ആശ്വാസ പദ്ധതികൾ ആവിഷ്കരിക്കണമെന്നും വ്യാപാര മന്ത്രാലയം രൂപീകരിക്കണമെന്നും ബാപ്പു ഹാജി ആവശ്യപ്പെട്ടു.


വ്യാപാരവ്യാപാരി വ്യവസായി ഏകോപനസമിതി മേപ്പയ്യൂർ യൂനിറ്റ് ജനറൽ ബോഡി യോഗം വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഷംസുദ്ദീൻ കമ്മന അധ്യക്ഷത വഹിച്ചു. രാജൻ ഒതയോത്ത് പ്രവർത്തന റിപ്പോർട്ടും, കാരയാട്ട് ദിവാകരൻ നായർ വരവുചെലവു കണക്കും അവതരിപ്പിച്ചു.
എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ എ പ്ലസ് കരസ്ഥമാക്കിയ വ്യാപാരികളുടെ മക്കളെ യൂത്ത് വിംഗ് സംസ്ഥാന പ്രസിഡൻ്റ് സലിം രാമനാട്ടുകര ആദരിച്ചു. പൂർവ്വകാല കച്ചവടക്കാരെ ജില്ലാ സെക്രട്ടറി സുരേഷ് ബാബു കൈലാസ് ആദരിച്ചു. ജില്ലാ സെക്രട്ടറി മനാഫ് കാപ്പാട്, മണ്ഢലം പ്രസിഡന്റ്ഷെരീഫ് ചീക്കിലോട്, പത്മനാഭൻ പത്മശ്രീ, ടി.കെ. സത്യൻ, എ.കെ. ശിവദാസൻ, റുബീന അഷ്റഫ്, വ്യാപാരി വ്യവസായി ഏകോപന സമിതി പഞ്ചായത്ത് പ്രസിഡന്റ് എം.എം. ബാബു എന്നിവർ സംസാരിച്ചു.

പുതിയ ഭാരവാഹികളായി ഷംസുദ്ദീൻ കമ്മന പ്രസിഡൻ്റ്, രാജൻ ഒതയോത്ത്‌  ജനറൽ സെക്രട്ടറി, കാരയാട്ട് ദിവാകരൻ നായർ  ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു. മേപ്പയ്യൂർ ടൗണിൽ പ്രകടനവും നടന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe