വ്യാജ പ്രചാരണങ്ങൾക്ക് ഏറ്റവും കൂടുതൽ ഇരയാവുന്നത് ഇന്ത്യാക്കാരെന്ന് റിപ്പോർട്ട്

news image
Jan 24, 2024, 10:54 am GMT+0000 payyolionline.in

ന്യൂഡൽഹി: വ്യാജ പ്രചാരണങ്ങൾക്കും തെറ്റായ സന്ദേശങ്ങൾക്കും ഏറ്റവുമധികം ഇരകളാകുന്നത് ഇന്ത്യക്കാരെന്ന് ലോക സാമ്പത്തിക ഫോറം (ഡബ്ല്യു.ഇ.എഫ്) റിപ്പോർട്ട്. 2024 ൽ യു.എസ്, ഇന്ത്യ, മെക്സിക്കോ, ഇന്തോനേഷ്യ ഉൾപ്പെടെ നിരവധി രാജ്യങ്ങളിലായി 300 കോടി ആളുകൾ തെരഞ്ഞെടുപ്പ് അഭിമുഖീകരിക്കാൻ പോകുന്ന സാഹചര്യത്തിൽ വ്യാപകമായി നിലനിൽക്കുന്ന വ്യാജ പ്രചരണങ്ങളും തെറ്റായ വാർത്തകളും രാഷ്ട്രീയ അശാന്തിയും, അക്രമവും, തീവ്രവാദവും തുടങ്ങിയ നിരവധി പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാമെന്ന് ഡബ്ല്യു.ഇ.എഫ് പറഞ്ഞു.

ഇതിൽ ഏറ്റവും കൂടുതൽ അപകട സാധ്യത നിലനിൽക്കുന്നത് ഇന്ത്യയിലാണെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്. വ്യാജ വാർത്തകളുടെ പ്രചാരണത്തിൽ യു.എസ് ആറാം സ്ഥാനത്തും യു.കെയും മെക്സിക്കോയും 11ാം സ്ഥാനത്തും ഇന്തോനേഷ്യ 13ാം സ്ഥാനത്തുമാണുള്ളത്.

ഈ പ്രവണത സാമ്പത്തിക, പാരിസ്ഥിതിക, സാമൂഹിക, ഭൗമരാഷ്ട്രീയ, സാങ്കേതിക ഭീഷണികൾ ഉൾപ്പെടെ 36 അപകടസാധ്യതകൾ ഇന്ത്യയിൽ നിലനിൽത്തുന്നുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. തെറ്റായ വാർത്തകളും വ്യാജ വാർത്തകളും ഏറ്റവുമധികം പ്രചരിക്കുന്നത് മാധ്യമ ശൃംഖലകൾ വഴിയാണ്. ഇത് അധികാരികളോടും വസ്തുതകളോടുമുള്ള പൊതുജനാഭിപ്രായത്തിൽ മാറ്റം വരുത്തിയേക്കാമെന്ന് റിപ്പോർട്ടിൽ പറഞ്ഞു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe