കോഴിക്കോട്: എംഎസ്എഫ് സെനറ്റ് അംഗം കെ പി അമീൻ റാഷിദിനെ കാലിക്കറ്റ് സർവകലാശാല അയോഗ്യനാക്കി. റഗുലർ വിദ്യാർത്ഥിയാണെന്ന് വ്യാജ രേഖചമച്ച സംഭത്തിലാണ് നടപടി. പാലക്കാട് തച്ചനാട്ടുകര പഞ്ചായത്തിൽ പ്രൊജക്ട് അസിസ്റ്റന്റായി ജോലി ചെയ്യുമ്പോൾ സീ ഡാക് കോളജിൽ ബി എക്ക് ചേർന്ന അമീൻ റെഗുലർ വിദ്യാർഥിയെന്ന് തെറ്റിദ്ധരിപ്പിച്ചാണ് സെനറ്റ് തെരഞ്ഞെടുപ്പിൽ മത്സരിച്ചത്.
വ്യാജരേഖചമച്ച് മത്സരിച്ച റാഷിദിന്റെ അംഗത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എസ്‌എഫ്‌ഐ വൈസ് ചാൻസലർക്കും രജിസ്‌ട്രാർക്കും പരാതിനൽകിയിരുന്നു.