വ്യവസായ വാണിജ്യ വകുപ്പിൽ ബിസിനസ് ഡവലപ്മെന്റ് സർവീസ് പ്രൊവൈഡറുടെ (ബിഡിഎസ്പി) 500 ഒഴിവിലേക്ക് കേരള പബ്ലിക് എന്റർപ്രൈസസ് (സിലക്ഷൻ ആൻഡ് റിക്രൂട്മെന്റ്) ബോർഡ് അപേക്ഷ ക്ഷണിച്ചു. RAMP (Raising and Accelerating MSME Performance) സ്കീം നടപ്പാക്കുന്നതിന്റെ ഭാഗമായിട്ടുള്ള കരാർ നിയമനമാണ്. മാർച്ച് 9 വരെ ഒാൺലൈനായി അപേക്ഷിക്കാം.
∙യോഗ്യത: റഗുലർ ഫുൾ ടൈം ബിടെക്/എംബിഎ.
∙പ്രായപരിധി: 35.
∙ശമ്പളം: 23,000
∙ഫീസ്: 200. പട്ടികവിഭാഗത്തിന് 50.
∙തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ, ഇന്റർവ്യൂ എന്നിവ അടിസ്ഥാനമാക്കി.RAMP സ്കീം പ്രകാരം സംസ്ഥാനത്തെ എംഎസ്എംഇകൾക്ക് ആവശ്യമായ സഹായവും പിന്തുണയും നൽകുക എന്നതാണ് സർവീസ് പ്രൊവൈഡർമാരുടെ ചുമതല.
ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ്, കെൽ, മലബാർ ഇന്റർനാഷനൽ പോർട്ട്, സിഡ്കോ എന്നീ പൊതുമേഖലാ സ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിലേക്കും ബോർഡ് അപേക്ഷകൾ ക്ഷണിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് കേരള പബ്ലിക് എന്റർപ്രൈസസ് (സിലക്ഷൻ ആൻഡ് റിക്രൂട്മെന്റ്) ബോർഡ് വെബ്സൈറ്റായ https://kpesrb.kerala.gov.in സന്ദർശിക്കുക.
ജില്ല തിരിച്ചുള്ള ഒഴിവുകൾ.
തിരുവനന്തപുരം– 37, കൊല്ലം–34, പത്തനംതിട്ട–26, ആലപ്പുഴ–37, കോട്ടയം–36, ഇടുക്കി–24, എറണാകുളം– 49, തൃശൂർ– 46, പാലക്കാട്–45, മലപ്പുറം– 53, കോഴിക്കോട്–39, വയനാട്–13, കണ്ണൂർ–41, കാസർകോട്–20.