വോട്ട് ലഭിച്ചില്ലെങ്കിൽ ദേശീയ പാർട്ടി അല്ലാതാകും; പിന്നെ ഈനാംപേച്ചി, നീരാളി ചിഹ്നങ്ങളിൽ മത്സരിക്കേണ്ടി വരും -ഇടതുപാർട്ടികൾക്ക് മുന്നറിയിപ്പുമായി എ.കെ. ബാലൻ

news image
Mar 23, 2024, 11:42 am GMT+0000 payyolionline.in

തിരുവനന്തപുരം: ഇടതു പാർട്ടികൾക്ക് ലോക്സഭ തെരഞ്ഞെടുപ്പിൽ നിശ്ചിത ശതമാനം വോട്ട് ലഭിച്ചില്ലെങ്കിൽ വലിയ നഷ്ടം സംഭവിക്കുമെന്ന മുന്നറിയിപ്പുമായി കേന്ദ്രകമ്മിറ്റിയംഗം എ.കെ. ബാലൻ. നി​ശ്ചിത ശതമാനം വോട്ട് ലഭിച്ചില്ലെങ്കിൽ ഇടതു പാർട്ടികൾക്ക് ദേശീയ പാർട്ടിയെന്ന പദവി നഷ്ടമാകും. അപ്പോൾ തെരഞ്ഞെടുപ്പ് ചിഹ്നവും നഷ്ടമാകും. പാർട്ടി ചിഹ്നം നഷ്ടമായാൽ തെരഞ്ഞെടുപ്പ് കമ്മീഷൻ തരുന്ന ഈനാംപേച്ചി, നീരാളി തുടങ്ങിയ ചിഹ്നങ്ങളിൽ മത്സരിക്കേണ്ടി വരുമെന്നും എ.കെ. ബാലൻ മുന്നറിയിപ്പ് നൽകി.

ആ അവസ്ഥ ഉണ്ടാകാതിരിക്കാൻ ജാഗ്രത വേണമെന്നും എ.കെ. ബാലൻ പറഞ്ഞു. കോഴിക്കോട് നടന്ന കെ.എസ്.എഫ്.ഇ ഒാഫിസേഴ്സ് യൂനിയൻ ശിൽപശാലയിലായിരുന്നു ബാലന്റെ പ്രതികരണം.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe