പയ്യോളി: വോട്ട് കൊള്ളയ്ക്ക് ചൂട്ടുപിടിക്കുന്ന ഇലക്ഷൻ കമ്മീഷൻ്റെ നടപടികൾക്കെതിരെ രാഹുൽ ഗാന്ധി ഉയർത്തിയ 5 ചോദ്യങ്ങൾ ഉയർത്തിക്കൊണ്ട് പയ്യോളി മണ്ഡലം യൂത്ത് കോൺഗ്രസ് പയ്യോളി പോസ്റ്റ് ഓഫീസിൽ ഇലക്ഷൻ കമ്മീഷന് കത്ത് അയച്ചു. പ്രസ്തുത പരിപാടിയിൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് കെ .ടി വിനോദ് ഉദ്ഘാടനം ചെയ്തു. അശ്വിൻ കെ ടി അധ്യക്ഷത വഹിച്ചു. മുജേഷ് ശാസ്ത്രി, എഞ്ഞിലാടി അഹമ്മദ്, ഇ കെ ബിജു, സനൂപ് കോമത്ത്, ടി ഉണ്ണികൃഷ്ണൻ, ഷംനാദ് അയനിക്കാട്, മുനീർ എന്നിവർ സംസാരിച്ചു. വിപിൻ വേലായുധൻ സ്വാഗതവും റിനീഷ് പൂഴിയിൽ നന്ദിയും പറഞ്ഞു.