നമ്മുടെ രാജ്യത്ത്, തിരഞ്ഞെടുപ്പുകളില്‍ പങ്കെടുക്കുന്നതിന് വോട്ടര്‍മാര്‍ അവരുടെ പേരുകള്‍ വോട്ടര്‍ പട്ടികയില്‍ രജിസ്റ്റര്‍ ചെയ്യണം. രജിസ്ട്രേഷന് ശേഷം തെരഞ്ഞെടുപ്പ് ഐഡി കാര്‍ഡ് ലഭിക്കും. വോട്ട് ചെയ്യാനുള്ള അവകാശം വിനിയോഗിക്കുന്നതിന് മാത്രമല്ല വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ഔദ്യോഗിക തിരിച്ചറിയല്‍ രേഖയായും ഈ കാര്‍ഡ് ഉപയോഗിക്കാം. വോട്ടര്‍ ഐഡി കാര്‍ഡിന് എങ്ങനെ അപേക്ഷിക്കാം? എങ്ങനെ തിരുത്തലുകള്‍ വരുത്താം? ഇതിനെക്കുറിച്ചുള്ള പൂര്‍ണ്ണമായ വിവരങ്ങളാണ് താഴെ:
എന്താണ് വോട്ടര്‍ ഐഡി കാര്‍ഡ്?
ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് അര്‍ഹരായ എല്ലാ പൗരന്മാര്ക്കും നല്കുന്ന തിരിച്ചറിയല്‍ കാര്‍ഡാണ് വോട്ടര്‍ ഐഡി കാര്‍ഡ്. ഇതിനെ ഇലക്ടേഴ്സ് ഫോട്ടോ ഐഡന്റിറ്റി കാര്‍ഡ് (EPIC) എന്നും വിളിക്കുന്നു. വോട്ടര്‍ പട്ടികയുടെ കൃത്യത വര്‍ദ്ധിപ്പിക്കുക, തിരഞ്ഞെടുപ്പ് തട്ടിപ്പ് കേസുകള്‍ തടയുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങള്‍. കൂടാതെ, വോട്ടര്‍മാര്‍ക്കുള്ള തിരിച്ചറിയല്‍ രേഖയായും ഈ കാര്‍ഡ് ഉപയോഗിക്കുന്നു. തിരഞ്ഞെടുപ്പ് കാര്‍ഡ്, വോട്ടര്‍ കാര്‍ഡ്, വോട്ടര്‍ ഐഡന്റിറ്റി കാര്‍ഡ് എന്നിങ്ങനെയും ഇത് അറിയപ്പെടുന്നു.
വോട്ടര്‍ കാര്‍ഡില്‍ എന്തൊക്കെ വിവരങ്ങളുണ്ട്?
ഗവണ്മെന്റ് നല്കുന്ന അംഗീകൃത വ്യക്തിഗത തിരിച്ചറിയല്‍ രേഖ കൂടിയാണ് വോട്ടര്‍ ഐഡി കാര്‍ഡ്. ഇതില്‍ താഴെ പറയുന്ന വിവരങ്ങള്‍ അടങ്ങിയിരിക്കുന്നു:
തനതായ സീരിയല്‍ നമ്പര്‍
കാര്‍ഡ് ഉടമയുടെ ഫോട്ടോ
ഹോളോഗ്രാം അടങ്ങിയ സംസ്ഥാന/ദേശീയ ചിഹ്നം
കാര്‍ഡ് ഉടമയുടെ പേര്
കാര്‍ഡ് ഉടമയുടെ പിതാവിന്റെയോ ഭര്‍ത്താവിന്റെയോ പേര്
ലിംഗം
ജന്മ തീയതി
കാര്‍ഡ് ഉടമ താമസിക്കുന്ന വീടിന്റെ മേല്‍വിലാസം
കൂടാതെ, ഇലക്ടറല്‍ രജിസ്ട്രേഷന് ഓഫീസര്‍ എന്നറിയപ്പെടുന്ന ഇഷ്യൂയിംഗ് ഓഫീസറുടെ ഒപ്പും കാര്‍ഡിന്റെ പിന്‍ഭാഗത്ത് പതിച്ചിട്ടുണ്ട്.
വോട്ടര്‍ ഐഡി കാര്‍ഡിന് എങ്ങനെ ഓണ്‍ലൈനായി അപേക്ഷിക്കാം
ഔദ്യോഗിക വോട്ടര്‍ സേവന പോര്‍ട്ടല്‍ സന്ദര്‍ശിക്കുക അല്ലെങ്കില്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക: https://voters.eci.gov.in/.
ഒരു അക്കൗണ്ട് ഉണ്ടാക്കാന്‍ ‘Register’ എന്നതില്‍ ക്ലിക്ക് ചെയ്യുക.
‘Indian Citizen Voters’ എന്നതിന് കീഴില്‍, കാപ്ച വെരിഫിക്കേഷന് പൂര്‍ത്തിയാക്കിയ ശേഷം നിങ്ങളുടെ മൊബൈല്‍ നമ്പര്‍ നല്‍കുക. ‘Continue’ ക്ലിക്ക് ചെയ്യുക. ലോഗിന്‍ ചെയ്ത ശേഷം, ‘Fill Form 6’ തിരഞ്ഞെടുത്ത് ആവശ്യമായ വിവരങ്ങള്‍ നല്‍കുക.
പുതിയ ഫോട്ടോ ഉള്‍പ്പെടെ ആവശ്യമായ എല്ലാ രേഖകളും അപ്ലോഡ് ചെയ്യുക.
നിങ്ങളുടെ അപേക്ഷ പൂര്‍ത്തിയാക്കാന്‍ ‘Submit’ ക്ലിക്ക് ചെയ്യുക.
വോട്ടര്‍ ഐഡി കാര്‍ഡിന് എങ്ങനെ ഓഫ്ലൈനായി അപേക്ഷിക്കാം?
പോളിംഗ് സ്റ്റേഷന് ലെവല്‍ ഓഫീസര്‍മാരുടെയോ ഇലക്ടറല്‍ രജിസ്ട്രേഷന് ഓഫീസര്‍മാരുടെയോ/അസിസ്റ്റന്റ് ഇലക്ടറല്‍ രജിസ്ട്രേഷന് ഓഫീസര്‍മാരുടെയോ ഓഫീസുകളില്‍ നിന്ന് സൗജന്യമായി ലഭിക്കുന്ന ഫോം 6 -ന്റെ രണ്ട് പകര്‍പ്പുകള്‍ പൂരിപ്പിക്കുക.
പൂരിപ്പിച്ച ഫോമുകള്‍ ആവശ്യമായ രേഖകളോടൊപ്പം ഇലക്ടറല്‍ രജിസ്ട്രേഷന് ഓഫീസര്‍ക്കോ അസിസ്റ്റന്റ് ഇലക്ടറല്‍ രജിസ്ട്രേഷന് ഓഫീസര്‍ക്കോ സമര്‍പ്പിക്കുക. പോളിംഗ് സ്റ്റേഷന് ലെവല്‍ ഓഫീസര്‍ക്ക് രേഖകള്‍ തപാല്‍ വഴിയും അയക്കാം.
എന്തെങ്കിലും സംശയങ്ങളുണ്ടെങ്കില്‍ 1950 എന്ന ഹെല്‍പ്പ് ലൈന്‍ നമ്പറില്‍ ബന്ധപ്പെടുക.
വോട്ടര്‍ ഐഡി കാര്‍ഡിലെ EPIC നമ്പര്‍ എന്നാല്‍ എന്താണ്?
ഇലക്ഷന് കമ്മീഷന് ഓഫ് ഇന്ത്യ (ECI) നല്കുന്ന ഒരു പ്രത്യേക ആല്‍ഫാ ന്യൂമെറിക് ഐഡന്റിഫയറാണ് EPIC (Electors Photo Identity Card) നമ്പര്‍. 18 വയസ്സും അതില്‍ കൂടുതലുമുള്ള ഇന്ത്യന്‍ പൗരന്മാര്ക്ക് തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിനുള്ള തിരിച്ചറിയല്‍ രേഖയായി ഇത് ഉപയോഗിക്കുന്നു. വോട്ടര്‍ ഐഡി കാര്‍ഡില്‍ ഫോട്ടോയുടെ മുകളിലാണ് EPIC നമ്പര്‍ അച്ചടിച്ചിരിക്കുന്നത്.
EPIC നമ്പര്‍ എങ്ങനെ ഓണ്‍ലൈനായി കണ്ടെത്താം
ഔദ്യോഗിക വോട്ടേഴ്സ് സര്‍വീസ് പോര്‍ട്ടല്‍ സന്ദര്‍ശിക്കുക.
‘Search Electoral Roll’ എന്നതില്‍ ക്ലിക്ക് ചെയ്യുക.
‘Search EPIC’, ‘Search by Details’, അല്ലെങ്കില്‍ ‘Search by Mobile’ എന്നിവയില്‍ ആവശ്യമായ വിവരങ്ങള്‍ പൂരിപ്പിക്കുക.
കാപ്ച കോഡ് നല്കി ‘Search’ ക്ലിക്ക് ചെയ്യുക.
ഒരു ലിസ്റ്റ് വരുന്നതില്‍ നിന്ന് നിങ്ങളുടെ EPIC നമ്പര്‍ കണ്ടെത്താനാകും.
വോട്ടര്‍ ഐഡി കാര്‍ഡിന് ആവശ്യമായ രേഖകള്‍ എന്തൊക്കെ?
തിരിച്ചറിയല്‍ രേഖ (ഉദാഹരണത്തിന്, ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്) സ്ഥിര താമസ രേഖ (ഉദാഹരണത്തിന്, യൂട്ടിലിറ്റി ബില്‍, വാടക കരാര്‍) ഫോട്ടോ
വോട്ടര്‍ ഐഡി കാര്‍ഡിനുള്ള യോഗ്യതാ മാനദണ്ഡം എന്തൊക്കെ?
ഇന്ത്യന്‍ പൗരനായിരിക്കണം.
കുറഞ്ഞത് 18 വയസ്സ് പൂര്‍ത്തിയായിരിക്കണം.
രജിസ്റ്റര്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്ന പോളിംഗ് ബൂത്ത് ഏരിയയില്‍ സ്ഥിരമായ മേല്‍വിലാസം ഉണ്ടായിരിക്കണം.
മറ്റൊരു കാരണവശാലും അയോഗ്യനാവരുത്.
ശ്രദ്ധിക്കുക: വോട്ടര്‍ ഐഡി കാര്‍ഡ് കൈവശം ഉണ്ടായിരുന്നാല്‍ മാത്രം പോരാ, നിങ്ങളുടെ പേര് വോട്ടര്‍ പട്ടികയിലും ഉണ്ടാകണം.
വോട്ടര്‍ ഐഡി കാര്‍ഡ് അപേക്ഷയുടെ സ്റ്റാറ്റസ് എങ്ങനെ ഓണ്‍ലൈനായി പരിശോധിക്കാം?
https://www.nvsp.in/ എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
Track Application Status’ എന്നതില്‍ ക്ലിക്ക് ചെയ്യുക.
നിങ്ങളുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പര്‍, ഇമെയില്‍ ഐഡി അല്ലെങ്കില്‍ EPIC നമ്പര്‍ നല്‍കുക.
നിങ്ങളുടെ മൊബൈല്‍ നമ്പറിലേക്ക് അയച്ച OTP വെരിഫൈ ചെയ്യുക, തുടര്‍ന്ന് വിവരങ്ങള്‍ കാണുന്നതിന് ‘Track Status’ ക്ലിക്ക് ചെയ്യുക.
വോട്ടര്‍ ഐഡി കാര്‍ഡ് എങ്ങനെ വെരിഫൈ ചെയ്യാം?
ഔദ്യോഗിക നാഷണല്‍ വോട്ടര്‍ സര്‍വീസസ് പോര്‍ട്ടല്‍ സന്ദര്‍ശിക്കുക.
‘Search in Electoral Roll’ എന്നതില്‍ ക്ലിക്ക് ചെയ്യുക.
വോട്ടര്‍ ലിസ്റ്റില്‍ നിങ്ങളുടെ പേരുണ്ടോ എന്ന് പരിശോധിക്കാന്‍ വ്യക്തിഗത വിവരങ്ങളോ EPIC നമ്പറോ നല്‍കുക.
EPIC നമ്പര്‍ ഉപയോഗിച്ച് വോട്ടര്‍ ഐഡി കാര്‍ഡ് എങ്ങനെ ഡൗണ്‍ലോഡ് ചെയ്യാം?
ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പോര്‍ട്ടലായ voterportal.eci.gov.in സന്ദര്‍ശിക്കുക.
ഒരു അക്കൗണ്ട് ഉണ്ടാക്കുക.
ഹോംപേജില്‍ നിന്ന് e-EPIC Download തിരഞ്ഞെടുക്കുക.
നിങ്ങളുടെ EPIC നമ്പറോ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറോ നല്‍കുക.
രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലേക്ക് അയച്ച OTP വെരിഫൈ ചെയ്യുക.
പ്രക്രിയ പൂര്‍ത്തിയാക്കാന്‍ ‘Download EPIC online’ ക്ലിക്ക് ചെയ്യുക.
നിങ്ങളുടെ മൊബൈല്‍ നമ്പര്‍ പഴയതാണെങ്കില്‍, വോട്ടര്‍ ഐഡി കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യുന്നതിന് മുമ്പ് Know Your Customer (KYC) പ്രക്രിയ പൂര്‍ത്തിയാക്കുക.
വോട്ടര്‍ ഹെല്പ്പ്ലൈന് ആപ്പ് ഉപയോഗിച്ച് വോട്ടര്‍ ഐഡി കാര്‍ഡ് എങ്ങനെ ഡൗണ്‍ലോഡ് ചെയ്യാം
Google Play Store-ല്‍ നിന്നോ Apple App Store-ല്‍ നിന്നോ Voter Helpline App ഡൗണ്‍ലോഡ് ചെയ്യുക.
‘Personal Vault’ എന്നതില്‍ ക്ലിക്ക് ചെയ്യുക.
നിങ്ങളുടെ മൊബൈല്‍ നമ്പര്‍, പാസ്വേഡ്, OTP എന്നിവ നല്‍കുക.
‘Login’ ക്ലിക്ക് ചെയ്യുമ്പോള്‍ നിങ്ങളുടെ e-EPIC കാര്‍ഡ് സ്ക്രീനില്‍ കാണാം.
കാര്‍ഡ് സേവ് ചെയ്യാന്‍ ‘Download’ ക്ലിക്ക് ചെയ്യുക.
വോട്ടര്‍ ഐഡി കാര്‍ഡ് അപേക്ഷകള്‍ക്കുള്ള ഫോമുകള്‍
നിങ്ങളുടെ ആവശ്യകത അനുസരിച്ച്, താഴെ പറയുന്ന ഫോമുകള്‍ പൂരിപ്പിക്കേണ്ടി വരും:
ഫോം 6: പുതിയ വോട്ടര്‍ ഐഡി കാര്‍ഡിനോ മണ്ഡലം മാറ്റുന്നതിനോ.
ഫോം 6A: NRI-കള്‍ക്ക് വോട്ടര്‍ ഐഡി കാര്‍ഡിന് അപേക്ഷിക്കാന്‍.
ഫോം 8: പേര്, ഫോട്ടോ, പ്രായം അല്ലെങ്കില്‍ ജനനത്തീയതി പോലുള്ള വ്യക്തിഗത വിവരങ്ങള്‍ തിരുത്തുന്നതിന്.
ഫോം 8A: ഒരേ മണ്ഡലത്തിനുള്ളില്‍ മേല്‍വിലാസം മാറ്റുന്നതിന്.
ഫോം 7: വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് ചേര്‍ക്കാനോ നീക്കം ചെയ്യാനോ.
ഫോം 6B: ആധാറുമായി EPIC നമ്പര്‍ ലിങ്ക് ചെയ്യാന്‍.
ഫോം M: കശ്മീരി കുടിയേറ്റക്കാര്‍ക്ക് ഡല്‍ഹി, ജമ്മു അല്ലെങ്കില്‍ ഉധംപൂരിലെ പ്രത്യേക പോളിംഗ് സ്റ്റേഷനുകളില്‍ വോട്ട് ചെയ്യാന്‍.
ഫോം 12C: കശ്മീരി കുടിയേറ്റക്കാര്‍ക്ക് തപാല്‍ വോട്ട് ചെയ്യാന്‍.
നിങ്ങള്‍ക്ക് വോട്ടര്‍ ഐഡി കാര്‍ഡ് ലഭിച്ചില്ലെങ്കില്‍ എന്തുചെയ്യണം
നിങ്ങളുടെ വോട്ടര്‍ ഐഡി വെരിഫിക്കേഷന് വൈകുകയാണെങ്കില്‍ അല്ലെങ്കില്‍ അപേക്ഷ പൂര്‍ത്തിയാക്കിയ ശേഷം നിങ്ങള്‍ക്ക് കാര്‍ഡ് ലഭിച്ചില്ലെങ്കില്‍, സഹായത്തിനായി നിങ്ങളുടെ ആധാര്‍ നമ്പറുമായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറെ (DEO) സമീപിക്കുക.
DigiLocker-ല്‍ വോട്ടര്‍ ഐഡി കാര്‍ഡ് എങ്ങനെ അപ്ലോഡ് ചെയ്യാം
Voter Helpline App വഴിയോ Voter Service Portal വഴിയോ നിങ്ങളുടെ e-EPIC കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യുക.
സുരക്ഷിതമായ ഉപയോഗത്തിനായി e-EPIC കാര്‍ഡിന്റെ PDF DigiLocker-ലേക്ക് അപ്ലോഡ് ചെയ്യുക.
വോട്ടര്‍ ഐഡി കാര്‍ഡിന് അപേക്ഷിക്കാനുള്ള യോഗ്യത എന്തൊക്കെ?
കുറഞ്ഞത് 18 വയസ്സ് പൂര്‍ത്തിയായിരിക്കണം.
സ്വബോധമുള്ള ആളായിരിക്കണം.
ക്രിമിനല്‍ റെക്കോര്‍ഡ് ഉണ്ടാകാന്‍ പാടില്ല അല്ലെങ്കില്‍ സാമ്പത്തികമായി പാപ്പരായി പ്രഖ്യാപിക്കാന്‍ പാടില്ല.
ആവശ്യമായ രേഖകള്‍ സഹിതം ഫോം 6 സമര്‍പ്പിക്കണം.
നല്‍കിയിട്ടുള്ള എല്ലാ വിവരങ്ങളും (ഉദാഹരണത്തിന്, പേര്, ജനനത്തീയതി, മേല്‍വിലാസം) ശരിയാണെന്നും നിയമപരമായി സാധുതയുള്ളതാണെന്നും ഉറപ്പാക്കുക.
വോട്ടര്‍ ഐഡി കാര്‍ഡ് നഷ്ടപ്പെട്ടാല്‍ എന്തുചെയ്യണം?
ഔദ്യോഗിക വെബ്സൈറ്റിലോ അടുത്തുള്ള ഇലക്ഷന് ഓഫീസിലോ ഫോം 6 സമര്‍പ്പിക്കുമ്പോള്‍, നല്‍കിയിട്ടുള്ള മറ്റ് വിവരങ്ങളോടൊപ്പം നിങ്ങള്‍ക്ക് ലഭിച്ച റഫറന്‍സ് നമ്പറും നല്‍കണം.
‘Status Tracking’ ഓപ്ഷന് തിരഞ്ഞെടുക്കുക.
നിങ്ങളുടെ അപേക്ഷയുടെ ഇപ്പോഴത്തെ സ്ഥിതി അവിടെ കാണാം.
ഓണ്‍ലൈനായി അപേക്ഷിച്ച തീയതി മുതല്‍ 30 ദിവസത്തിനുള്ളില്‍ നിങ്ങള്‍ക്ക് വോട്ടര്‍ ഐഡി കാര്‍ഡ് ലഭിക്കും.
ആരാണ് ഡിജിറ്റല്‍ വോട്ടര്‍ ഐഡി കാര്‍ഡ് നല്‍കുന്നത്?
ഇലക്ട്രോണിക് ഇലക്ടറല്‍ ഫോട്ടോ ഐഡന്റിറ്റി കാര്‍ഡ് (e-EPIC) 2021 ജനുവരി 25-ന് ദേശീയ വോട്ടേഴ്സ് ദിനത്തിലാണ് ഇലക്ഷന് കമ്മീഷന് ഓഫ് ഇന്ത്യ (ECI) അവതരിപ്പിച്ചത്.
ഇത് ഇ-ആധാര്‍ കാര്‍ഡിന് സമാനമാണ്, PDF രൂപത്തില്‍ ലഭ്യമാണ്.
കാര്‍ഡ് എഡിറ്റ് ചെയ്യാന്‍ കഴിയില്ല.
ഒറിജിനല്‍ വോട്ടര്‍ ഐഡി കാര്‍ഡ് നഷ്ടപ്പെട്ടാല്‍ 25 രൂപ ഫീസ് അടച്ച് ഡ്യൂപ്ലിക്കേറ്റ് കാര്‍ഡുകള്‍ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
വോട്ടര്‍ ഐഡി കാര്‍ഡ് ഇല്ലെങ്കില്‍ വോട്ട് ചെയ്യാന്‍ കഴിയുമോ?
ഇന്ത്യയില്‍ വോട്ട് ചെയ്യാന്‍, ഒരാള്‍ വോട്ടറായി രജിസ്റ്റര്‍ ചെയ്തിരിക്കണം. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റ് വഴി ഓണ്‍ലൈനായോ ഓഫ്ലൈനായോ രജിസ്റ്റര്‍ ചെയ്യാം. രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍, വോട്ടര്‍ ഐഡി കാര്‍ഡ് ഇല്ലെങ്കിലും താഴെ പറയുന്ന ഏതെങ്കിലും രേഖകള്‍ ഹാജരാക്കിയാല്‍ വോട്ട് ചെയ്യാന്‍ അനുവദിക്കും:
പാന്‍ കാര്‍ഡ്
ആധാര്‍ കാര്‍ഡ്
അപേക്ഷകന്റെ ഫോട്ടോ പതിച്ച മേല്‍വിലാസം തെളിയിക്കുന്ന രേഖ (ഇന്ത്യന്‍ പോസ്റ്റ് ഓഫീസ് നല്‍കുന്നത്)
നാഷണല്‍ പോപ്പുലേഷന്‍ രജിസ്റ്ററിന് കീഴില്‍ രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ നല്കുന്ന സ്മാര്‍ട്ട് കാര്‍ഡ്
ഫോട്ടോ പതിച്ച പെന്ഷന് ഓര്‍ഡര്‍
MNREGA ജോബ് കാര്‍ഡ്
ആരോഗ്യ ഇന്‍ഷുറന്‍സ് സ്മാര്‍ട്ട് കാര്‍ഡ് (തൊഴില്‍ മന്ത്രാലയം പദ്ധതി)
എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും എംഎല്‍സിമാര്‍ക്കും നല്കുന്ന ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡുകള്‍
സര്‍ക്കാര്‍ നല്കുന്ന സീനിയര്‍ സിറ്റിസണ്‍ തിരിച്ചറിയല്‍ കാര്‍ഡ്
പഴയ വോട്ടര്‍ ഐഡി കാര്‍ഡ് എങ്ങനെ പുതിയതിലേക്ക് മാറ്റാം?
പുതിയ ഇ-EPIC വോട്ടര്‍ ഐഡി കാര്‍ഡിലേക്ക് മാറാന്‍, നിങ്ങളുടെ യൂസര്‍നെയിമും പാസ്വേഡും ഉപയോഗിച്ച് നാഷണല്‍ വോട്ടര്‍ സര്‍വീസ് പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്യുക. e-EPIC ഡൗണ്‍ലോഡ് ചെയ്ത് നിങ്ങളുടെ രജിസ്ട്രേഷന് പൂര്‍ത്തിയാക്കുക.
വോട്ടര്‍ ഐഡി കാര്‍ഡിലെ വിവരങ്ങള്‍ എങ്ങനെ തിരുത്താം?
തിരുത്തലുകള്‍ വരുത്തുന്നതിന്, നാഷണല്‍ വോട്ടര്‍ സര്‍വീസ് പോര്‍ട്ടല്‍ (NVSP) സന്ദര്‍ശിക്കുക അല്ലെങ്കില്‍ അടുത്തുള്ള തിരഞ്ഞെടുപ്പ് ഓഫീസില്‍ പോയി ഈ കാര്യങ്ങള്‍ ചെയ്യുക:
നിങ്ങളുടെ യൂസര്‍നെയിമും പാസ്വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക.
ഫോം 8 പൂരിപ്പിക്കുക.
ആവശ്യമായ രേഖകളോടൊപ്പം സമര്‍പ്പിക്കുക.
ഇലക്ടറല്‍ രജിസ്ട്രേഷന് ഓഫീസര്‍ (ERO) നിങ്ങളുടെ അപേക്ഷ പ്രോസസ് ചെയ്യും.
NRI വോട്ടര്‍ ഐഡി കാര്‍ഡ് എന്നാല്‍ എന്താണ്?
NRI-കള്‍ക്ക് വോട്ടര്‍ ഐഡി കാര്‍ഡിന് അപേക്ഷിക്കാന്‍ കഴിയുമോ?
കഴിയും. നോണ്‍-റെസിഡന്റ് ഇന്ത്യക്കാര്‍ക്ക് (NRI) വോട്ട് ചെയ്യാനും ഓണ്‍ലൈനായോ ഓഫ്ലൈനായോ വോട്ടര്‍ ഐഡി കാര്‍ഡിന് അപേക്ഷിക്കാനും കഴിയും.
NRI വോട്ടര്‍ ഐഡി കാര്‍ഡ്: ഓണ്‍ലൈന്‍ അപേക്ഷ നല്‍കുന്നത് എങ്ങനെ?
NVSP വെബ്സൈറ്റ് സന്ദര്‍ശിക്കുക.
Apply online for overseas voter registration എന്നതില്‍ ക്ലിക്ക് ചെയ്യുക.
ഫോം 6A പൂരിപ്പിച്ച് സമര്‍പ്പിക്കുക.
NRI-കള്‍ക്ക് മറ്റൊരു രാജ്യത്തും പൗരത്വം ഉണ്ടാകാന്‍ പാടില്ല. അപേക്ഷിക്കുന്ന വര്‍ഷത്തിലെ ജനുവരി 1-ന് 18 വയസ്സ് പൂര്‍ത്തിയായിരിക്കണം.
NRI വോട്ടര്‍ ഐഡി കാര്‍ഡ്: അപേക്ഷയുടെ രീതി:
അപേക്ഷാ ഫോം പൂരിപ്പിക്കുക.
സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകളോടൊപ്പം ഇലക്ടറല്‍ രജിസ്ട്രേഷന് ഓഫീസര്‍ക്ക് (ERO) സമര്‍പ്പിക്കുക.
വെരിഫിക്കേഷന് വിജയകരമായാല്‍, ERO നിങ്ങളെ അറിയിക്കും.
വോട്ടര്‍ പട്ടികയിലെ വോട്ടര്‍ ഐഡി കാര്‍ഡ് തിരുത്തുന്നത് എങ്ങനെ?
NVSP സന്ദര്‍ശിക്കുക.
Correct entries in the voter list എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.
തിരുത്തലുകള്‍ രേഖപ്പെടുത്തി ആവശ്യമായ രേഖകള്‍ അപ്ലോഡ് ചെയ്യുക.
ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്കോ അടുത്തുള്ള തിരഞ്ഞെടുപ്പ് ഓഫീസര്‍ക്കോ രേഖകള്‍ സമര്‍പ്പിക്കുക.
വിവരങ്ങള്‍ തിരുത്തിയ വോട്ടര്‍ ഐഡി കാര്‍ഡ് നിങ്ങളുടെ രജിസ്റ്റര്‍ ചെയ്ത വിലാസത്തിലേക്ക് അയയ്ക്കും.
വോട്ടര്‍ ഐഡി കാര്‍ഡിന്റെ ഉപയോഗങ്ങള്‍ എന്തൊക്കെ?
വ്യക്തിഗത തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കാം.
കാര്‍ഡ് ഉടമ രജിസ്റ്റര്‍ ചെയ്ത വോട്ടറാണെന്ന് ഉറപ്പാക്കുന്നു.
തനതായ തിരിച്ചറിയല്‍ രേഖയായതുകൊണ്ട് ഒന്നിലധികം വോട്ട് ചെയ്യുന്നത് തടയുന്നു.
സ്ഥിരമല്ലാത്ത മേല്‍വിലാസമുള്ളവര്‍ക്ക് തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കാം.
വോട്ടര്‍ ഐഡി കാര്‍ഡിന്റെ പ്രാധാന്യം എന്തൊക്കെ?
തിരിച്ചറിയല്‍ രേഖ: സര്‍ക്കാര്‍ ഓഫീസുകള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍, ബാങ്കുകള്‍ തുടങ്ങിയവയില്‍ സ്വീകരിക്കും.
വോട്ടിംഗ്: രജിസ്റ്റര്‍ ചെയ്ത വോട്ടറാണെങ്കില്‍ തിരഞ്ഞെടുപ്പില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധമാണ്.
സംസ്ഥാന രജിസ്ട്രേഷന്: താമസം മാറിയ ശേഷം പുതിയ സംസ്ഥാനത്തിലെ വോട്ടര്‍ പട്ടികയില്‍ രജിസ്റ്റര്‍ ചെയ്യാന്‍ സഹായിക്കുന്നു.
വോട്ടിംഗ് എളുപ്പമാക്കുന്നു: ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തിനായുള്ള കാര്യക്ഷമമായ പ്രക്രിയ ഉറപ്പാക്കുന്നു.
തട്ടിപ്പ് തടയുന്നു: തിരഞ്ഞെടുപ്പ് തട്ടിപ്പ് തിരിച്ചറിയാനും തടയാനും സഹായിക്കുന്നു.
വോട്ടര്‍ ഐഡി കാര്‍ഡുകളെക്കുറിച്ചുള്ള സഥിരം സംശയങ്ങള്‍ എന്തൊക്കെ?
പുതിയ അപേക്ഷകര്‍ക്ക് SMS വഴി അവരുടെ അപേക്ഷയുടെ സ്റ്റാറ്റസ് ട്രാക്ക് ചെയ്യാന്‍ കഴിയുമോ?
ഇല്ല, NVSP അല്ലെങ്കില്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് വെബ്സൈറ്റുകളില്‍ മാത്രമേ സ്റ്റാറ്റസ് ട്രാക്കിംഗ് ലഭ്യമാകൂ.
e-EPIC-യുടെ കാലാവധി എത്രയാണ്?
തിരുത്തലുകള്‍ ഒന്നും വരുത്തിയില്ലെങ്കില്‍, ഇത് ജീവിതകാലം മുഴുവന്‍ സാധുതയുള്ളതാണ്.
എന്താണ് NSVP?
NSVP എന്നാല്‍ നാഷണല്‍ വോട്ടര്‍ സര്‍വീസ് പോര്‍ട്ടല്‍. വോട്ടര്‍ ഐഡി സേവനങ്ങള്‍ക്കായുള്ള ഒരു ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമാണ് ഇത്.
വോട്ടര്‍ ഐഡി കാര്‍ഡ് ലഭിക്കാന്‍ എത്ര സമയമെടുക്കും?
ഏകദേശം 5-7 ആഴ്ചകള്‍ എടുക്കും.
എന്റെ മേല്‍വിലാസമോ മണ്ഡലമോ എങ്ങനെ മാറ്റാനാകും?
ഫോം 8A ഓണ്‍ലൈനായോ അടുത്തുള്ള തിരഞ്ഞെടുപ്പ് ഓഫീസിലോ സമര്‍പ്പിക്കുക.