വോ​ട്ട​ര്‍പ​ട്ടി​ക​യി​ല്‍ പേ​ര് ചേ​ര്‍ക്കാ​ന്‍ 25 വ​രെ അ​വ​സ​രം

news image
Mar 20, 2024, 9:59 am GMT+0000 payyolionline.in

തൊ​ടു​പു​ഴ: ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ ഇ​തു​വ​രെ പേ​ര് ചേ​ര്‍ത്തി​ട്ടി​ല്ലാ​ത്ത​വ​ര്‍ക്ക് മാ​ര്‍ച്ച് 25 വ​രെ പേ​ര് ചേ​ര്‍ക്കാ​ന്‍ അ​വ​സ​രം. നാ​മ​നി​ര്‍ദേ​ശ പ​ത്രി​ക സ​മ​ര്‍പ്പി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി​യു​ടെ പ​ത്തു​ദി​വ​സം മു​മ്പു​വ​രെ​യാ​ണ് വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ പേ​ര് ചേ​ര്‍ക്കാ​ന്‍ അ​വ​സ​രം ല​ഭി​ക്കു​ന്ന​ത്.

18 വ​യ​സ്സ്​ തി​ക​ഞ്ഞ ഏ​തൊ​രു ഇ​ന്ത്യ​ന്‍ പൗ​ര​നും തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ന്റെ പോ​ര്‍ട്ട​ല്‍ വ​ഴി​യോ, വോ​ട്ട​ര്‍ ഹെ​ല്‍പ് ലൈ​ന്‍ ആ​പ് ഉ​പ​യോ​ഗി​ച്ചോ, ബൂ​ത്ത് ലെ​വ​ല്‍ ഓ​ഫി​സ​ര്‍മാ​ര്‍ വ​ഴി​യോ വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ പേ​ര് ചേ​ര്‍ക്കാം.

തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ന്റെ പോ​ര്‍ട്ട​ല്‍ വ​ഴി അ​പേ​ക്ഷി​ക്കു​ന്ന​വ​ര്‍ voters.eci.gov.in/signup എ​ന്ന ലി​ങ്കി​ല്‍ പ്ര​വേ​ശി​ച്ച് മൊ​ബൈ​ല്‍ ന​മ്പ​ര്‍ ന​ല്‍കി പു​തി​യ അ​ക്കൗ​ണ്ട് സൃ​ഷ്ടി​ച്ച് ലോ​ഗി​ന്‍ ചെ​യ്ത് വേ​ണം തു​ട​ര്‍ന​ട​പ​ടി​ക​ള്‍ ചെ​യ്യാ​ന്‍.

അ​പേ​ക്ഷ​ക​ര്‍ക്ക് ഇം​ഗ്ലീ​ഷി​ലോ മ​ല​യാ​ള​ത്തി​ലോ അ​പേ​ക്ഷ​യു​ടെ എ​ന്‍ട്രി​ക​ള്‍ പൂ​രി​പ്പി​ക്കാ​ന്‍ ക​ഴി​യും.

ന്യൂ ​ര​ജി​സ്ട്രേ​ഷ​ന്‍ ഫോ​ര്‍ ജ​ന​റ​ല്‍ ഇ​ല​ക്ടേ​ഴ്സ് എ​ന്ന ഒ​പ്ഷ​ന്‍ തു​റ​ന്ന് (പു​തു​താ​യി വോ​ട്ട് ചേ​ര്‍ക്കു​ന്ന​വ​ര്‍ക്കു​ള്ള ഫോം 6) ​സം​സ്ഥാ​നം, ജി​ല്ല, പാ​ര്‍ല​മെ​ന്റ്, നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ള്‍ എ​ന്നി​വ​യു​ടെ പേ​ര്, വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ള്‍, ഇ-​മെ​യി​ല്‍ ഐ.​ഡി, ജ​ന​ന​തീ​യ​തി, വി​ലാ​സം തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ള്‍ ന​ല്‍കി പാ​സ്പോ​ര്‍ട്ട് സൈ​സ് ഫോ​ട്ടോ കൂ​ടി അ​പ്​​ലോ​ഡ് ചെ​യ്ത് വേ​ണം അ​പേ​ക്ഷ സ​മ​ര്‍പ്പി​ക്കാ​ന്‍.

ആ​ധാ​ര്‍ കാ​ര്‍ഡ് ല​ഭ്യ​മ​ല്ലെ​ങ്കി​ല്‍ മ​റ്റ് രേ​ഖ​ക​ള്‍ അ​പ്​​ലോ​ഡ് ചെ​യ്യ​ണം. തു​ട​ര്‍ന്ന് അ​ധി​കൃ​ത​രു​ടെ പ​രി​ശോ​ധ​ന​ക്ക് ശേ​ഷം പ​ട്ടി​ക​യി​ല്‍ പേ​ര് ഉ​ള്‍പ്പെ​ടു​ത്തും. ന​ല്‍കി​യി​രി​ക്കു​ന്ന വി​ലാ​സ​ത്തി​ല്‍ ത​പാ​ല്‍ വ​ഴി വോ​ട്ട​ര്‍ക്ക് തി​രി​ച്ച​റി​യ​ല്‍ കാ​ര്‍ഡ് അ​യ​ക്കും.

വോ​ട്ട​ര്‍ ഹെ​ല്‍പ് ലൈ​ന്‍ ആ​പ്

തൊ​ടു​പു​ഴ: വോ​ട്ട​ര്‍മാ​ര്‍ക്ക് വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ പേ​ര് ചേ​ര്‍ക്കാ​ന്‍ വോ​ട്ട​ര്‍ ഹെ​ല്‍പ് ലൈ​ന്‍ ആ​പ് വ​ഴി​യും സാ​ധി​ക്കും. വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ പേ​ര് തി​ര​യാ​നും വോ​ട്ട​ര്‍ ര​ജി​സ്ട്രേ​ഷ​നും പ​രി​ഷ്‌​ക​ര​ണ​ത്തി​നും ഫോ​മു​ക​ള്‍ സ​മ​ര്‍പ്പി​ക്കാ​നും ഡി​ജി​റ്റ​ല്‍ ഫോ​ട്ടോ വോ​ട്ട​ര്‍ സ്ലി​പ്പു​ക​ള്‍ ഡൗ​ണ്‍ലോ​ഡ് ചെ​യ്യാ​നും പ​രാ​തി​ക​ള്‍ ന​ല്‍കാ​നും ക​ഴി​യു​ന്ന സ​മ​ഗ്ര​മാ​യ ആ​പ്ലി​ക്കേ​ഷ​നാ​ണി​ത്. ഗൂ​ഗി​ള്‍ പ്ലേ ​സ്റ്റോ​റി​ല്‍നി​ന്നോ ആ​പ്പി​ള്‍ ആ​പ് സ്റ്റോ​റി​ല്‍നി​ന്നോ വോ​ട്ട​ര്‍ ഹെ​ല്‍പ് ലൈ​ന്‍ ആ​പ് ഡൗ​ണ്‍ലോ​ഡ് ചെ​യ്ത് ഫോ​ണി​ൽ വ​രു​ന്ന ഒ.​ടി.​പി ര​ജി​സ്ട്ര​ഷ​ന്‍ ഉ​പ​യോ​ഗി​ച്ച് ലോ​ഗി​ന്‍ ര​ജി​സ്ട്രേ​ഷ​ന്‍ ന​ട​ത്താം. തു​ട​ര്‍ന്ന് വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ള്‍, ഫോ​ണ്‍, ഇ-​മെ​യി​ല്‍ ഐ.​ഡി, ജ​ന​ന​തീ​യ​തി, വി​ലാ​സം, പാ​സ്പോ​ര്‍ട്ട് സൈ​സ് ഫോ​ട്ടോ തു​ട​ങ്ങി​യ​വ അ​പ​ലോ​ഡ് ചെ​യ്ത് വോ​ട്ട​റാ​യി പേ​ര് ര​ജി​സ്റ്റ​ര്‍ ചെ​യ്യാം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe