വൈദ്യുതി ചാർജ്ജ് വർദ്ധനക്കെതിരെ കൊയിലാണ്ടിയില്‍ കോൺഗ്രസിന്റെ പ്രതിഷേധ മാർച്ച്

news image
Dec 16, 2024, 9:45 am GMT+0000 payyolionline.in

കൊയിലാണ്ടി : കുറഞ്ഞ വിലക്ക് വൈദ്യൂതി ലഭിക്കുന്നതിന് വേണ്ടി യു.ഡി.എഫ് സർക്കാർ ഒപ്പ് വെച്ച കരാർ എൽ.ഡി.എഫ് സർക്കാർ റദ്ദാക്കിയതാണ് കെ.എസ്.ഇ.ബിയുടെ നിലവിലെ പ്രതിസന്ധിക്ക് കാരണമെന്ന് യൂത്ത് കോൺഗ്രസ്സ് ജില്ലാ പ്രസിഡണ്ട് ആർ. ഷെഹിൻ പറഞ്ഞു.

വൈദ്യുതി ചാർജ് വർദ്ധനക്കെതിരെ കൊയിലാണ്ടി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം  ചെയ്യുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് പ്രസിഡണ്ട് മുരളീധരൻ തൊറോത്ത് അദ്ധ്യക്ഷത വഹിച്ചു.

ഡി.സി.സി ജനറൽസിക്രട്ടറി രാജേഷ് കീഴരിയൂർ, വി.വി.സുധാകരൻ, രജീഷ് വെങ്ങളത്ത് കണ്ടി, അരുൺ മണമൽ, തൻഹീർ കൊല്ലം,പി.വി. വേണുഗോപാൽ, വി.കെ. ശോഭന,മനോജ് പയറ്റുവളപ്പിൽ എന്നിവർ പ്രസംഗിച്ചു.

 

നടേരി ഭാസ്ക്കരൻ, ചെറുക്കാട്ട് രാമൻ, കെ.പി.വിനോദ് കുമാർ, റാഷിദ് മുത്താമ്പി, കെ.വി റീന, കെ.എം. സുമതി, പി.പി. നാണി, ശ്രീജാറാണി, നിഹാൽ, എൻ. ദാസൻ, ഇ.എം. ശ്രീനിവാസൻ, വി.കെ.സുധാകരൻഎന്നിവർ നേതൃത്വം നല്കി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe