വൈദ്യുതവാഹന ചാർജിങ് നിരക്ക് കുത്തനെ വർധിപ്പിച്ച് കെഎസ്ഇബി

news image
May 18, 2025, 6:11 am GMT+0000 payyolionline.in

തിരുവനന്തപുരം : വൈദ്യുതി ഉപയോഗം കൂടുതലുള്ള രാത്രികാലങ്ങളിൽ വാഹനങ്ങൾ ചാർജ് ചെയ്യുന്നതിനുള്ള നിരക്ക് കുത്തനെ വർധിപ്പിച്ച് കെഎസ്ഇബി. ബോർഡിന്റെ ഉടമസ്ഥതയിലുള്ള ചാർജിങ് സ്റ്റേഷനുകളിൽ നിരക്ക് ഇരട്ടിയോളമാക്കി. സ്വകാര്യ സ്റ്റേഷനുകൾ ഈടാക്കുന്നതിനെക്കാൾ ഉയർന്ന നിരക്കാണിത്. പകൽ വൈദ്യുതി ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി രാവിലെ 9 മുതൽ 4 വരെ സാധാരണ നിരക്കിന്റെ 70 ശതമാനവും ബാക്കിയുള്ള സമയം 130 ശതമാനവും ഈടാക്കാനുള്ള കേന്ദ്ര ഊർജ മന്ത്രാലയത്തിന്റെ നിർദേശത്തെ തുടർന്നാണു നടപടി. പുതിയ നിരക്കനുസരിച്ച് പകൽ ഫാസ്റ്റ് ചാർജ് ചെയ്യുന്നതിന് യൂണിറ്റിന് മുൻപുണ്ടായിരുന്നതിനെക്കാൾ 4.13 രൂപയും മറ്റു സമയങ്ങളിൽ 12.07 രൂപയും കൂടുതൽ നൽകേണ്ടി വരും. പകൽ സമയത്ത് സ്ലോ ചാർജിങ്ങിലെ നിരക്കിൽ മാത്രമാണ് നേരിയ കുറവുള്ളത്. സ്വകാര്യ സ്റ്റേഷനുകളിലേതിനെക്കാൾ ഉയർന്ന നിരക്ക്
കെഎസ്ഇബി പുതിയ നിരക്ക് (യൂണിറ്റിന്) രാവിലെ 9 മുതൽ വൈകിട്ട് 4 വരെ :
എസി (സ്ലോ ചാർജർ)– 8.5 രൂപ
(18% ജിഎസ്ടി ഉൾപ്പെടെ 10.03 രൂപ).
ഡിസി (ഫാസ്റ്റ് ചാർജർ) – 16.5 രൂപ
(ജിഎസ്ടി ഉൾപ്പെടെ 19.47 രൂപ).
വൈകിട്ട് 4 മുതൽ രാവിലെ 9 വരെ:
എസി (സ്ലോ) – 14.23 രൂപ (ജിഎസ്ടി ഉൾപ്പെടെ 16.79 രൂപ).

ഡിസി (ഫാസ്റ്റ്) – 23.23 രൂപ (ജിഎസ്ടി ഉൾപ്പെടെ 27.41 രൂപ).

മുപുണ്ടായിരുന്ന നിരക്ക് (യൂണിറ്റിന്):

എസി (സ്ലോ) – 9 രൂപ (ജിഎസ്ടി ഉൾപ്പെടെ 10.62 രൂപ).

ഡിസി, എസി (ഫാസ്റ്റ്) – 13 രൂപ (ജിഎസ്ടി ഉൾപ്പെടെ 15.34 രൂപ).

സ്വകാര്യ സ്റ്റേഷനുകളി: രാവിലെ 9 മുത വൈകിട്ട് 4 വരെ (ജിഎസ്ടി പ്പെടെ): 

എസി (സ്ലോ) : 10.03 രൂപ.

ഡിസി (ഫാസ്റ്റ്) : 17.98  രൂപ

വൈകിട്ട് 4 – രാവിലെ 9 വരെ

എസി (സ്ലോ) : 16.78 രൂപ.

ഡിസി (ഫാസ്റ്റ്) : 24.64 രൂപ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe