വേനൽ മഴ കനക്കുന്നു, കോഴിക്കോടും മലപ്പുറത്തും മഴയും കാറ്റും ശക്തം

news image
Mar 17, 2025, 12:26 pm GMT+0000 payyolionline.in

മലപ്പുറം: സംസ്ഥാനത്തെ വിവിധ ജില്ലകളിൽ വേനൽ മഴ കനക്കുന്നു. വടക്കൻ കേരളത്തിലാണ് പ്രധാനമായും മഴ ശക്തമായിട്ടുള്ളതെങ്കിലും തലസ്ഥാന ജില്ലയിലടക്കം നേരിയ മഴ ലഭിക്കുന്നുണ്ട്. മലപ്പുറത്തും കോഴിക്കോടും മലയോര മേഖലയിലടക്കം കനത്ത മഴയും കാറ്റുമാണ് അനുഭവപ്പെടുന്നത്. മലപ്പുറത്ത് നിലമ്പൂർ, കരുളായി, വാണിയമ്പലം, വണ്ടൂർ എന്നിവിടങ്ങളിലാണ് മഴ ശക്തമായത്.

കോഴിക്കോട് കൂടരഞ്ഞി മേഖലയിലാണ് കനത്ത മഴയും കാറ്റും അനുഭവപ്പെടുന്നത്. കൂടരഞ്ഞി കരിങ്കുറ്റിയിൽ തെങ്ങ്‌ കടപുഴകി വൈദ്യുതി പോസ്റ്റ് തകർന്നു. വൈദ്യുതി പോസ്റ്റ് വീണത്ത് അറിയാതെ എത്തിയ ഓട്ടോറിക്ഷ വെദ്യുതി പോസ്റ്റിൽ ഇടിച്ചു കയറിയത്. ആർക്കും പരിക്കില്ലെന്നാണ് വിവരം.

മേഖലയിലെ പലയിടങ്ങളിലും മരങ്ങൾ കടപുഴകി വീണു. ചില സ്ഥലങ്ങളിൽ റോഡ് ഗതാഗതം തടസപ്പെട്ടു. മരങ്ങൾ വീണ് വാഹനങ്ങൾക്കും കേടുപാടുകൾ പറ്റിയിട്ടുണ്ട്. മഴയിൽ നിലമ്പൂർ വല്ലപുഴയിൽ റോഡിനു കുറുകേ മരം കടപുഴകി വീണു. നിലമ്പൂർ -കരുളായി റോഡിൽ ഗതാഗതം മുടങ്ങി. നിലമ്പൂരിൽ മഴയിൽ ഗവൺമെന്‍റ് യു പി സ്കൂളിന്‍റെ മതിൽ തകർന്നുവീണു. നിർമ്മാണത്തിലിരുന്ന മതിലാണ് തകർന്നത്. ആളപകടമില്ലാത്തത് ഭാഗ്യമായി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe