സ്വർണത്തിനൊപ്പം വെള്ളി വിലയും കുതിച്ചുയരുന്നു. ചരിത്ര ത്തിലാദ്യമായി തിങ്കളാഴ്‌ച ഒരുകിലോ വെള്ളിക്ക് ഒന്നരലക്ഷം രൂപയിലെത്തിയിരുന്നു. ഗ്രാമിന് 150 രൂപയാണ്. ഈ വർഷം ജനുവരി ഒന്നിന് ഗ്രാമിന് 93 രൂപയായിരുന്ന വില യാണ് ഒമ്പതുമാസംകൊണ്ട് 150 രൂപയിലെത്തിയത്.
ഉത്സവകാലത്ത് ആവശ്യക്കാർ വർധിക്കുന്ന തും വെള്ളിക്ക് നേട്ടമാകുന്നു. ദീപാവലി സീസണിൽ ഒരുകിലോ വെള്ളിയുടെ വില 1.70 ലക്ഷം വരെ എത്തുമെന്നാണ് വിലയിരുത്തൽ.