വെള്ളിയാഴ്ച മുതൽ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത: വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ

news image
Jul 11, 2024, 10:41 am GMT+0000 payyolionline.in
തിരുവനന്തപുരം: വെള്ളിയാഴ്ച മുതൽ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മഴസാധ്യത കണക്കിലെടുത്ത് വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു.

കോഴിക്കോട്, കണ്ണൂർ, കാസർ​ഗോഡ് ജില്ലകളിൽ വെള്ളിയാഴ്ച മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ശനിയാഴ്ച തൃശൂർ, മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ മഞ്ഞ അലർട്ടും കോഴിക്കോട് ഓറഞ്ച് അലർട്ടമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഞായറാഴ്ച കോഴിക്കോട്, കാസർഗോഡ് ജില്ലകളിൽ മഞ്ഞ അലർട്ടും കണ്ണൂർ ഓറഞ്ച് അലർട്ടമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.തിങ്കൾ കണ്ണൂരിലെ വിവിധ പ്രദേശങ്ങളിൽ മഞ്ഞ, ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. മഞ്ഞ അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കുള്ള സാധ്യതയുമാണ് പ്രവചിച്ചിരിക്കുന്നത്. മഴയോടനുബന്ധിച്ച് പൊതുജനങ്ങൾ സ്വീകരിക്കണ്ട മുൻകരുതലുകളും കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറത്തിറക്കി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe