വെള്ളിയാഴ്ചയിലെ വോട്ടെടുപ്പ് മാറ്റി നിശ്ചയിക്കണം: തിരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ച് സമസ്ത

news image
Mar 16, 2024, 3:56 pm GMT+0000 payyolionline.in

കോഴിക്കോട്: കേരളം ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ ഏപ്രില്‍ 26ന് (വെള്ളിയാഴ്ച) വോട്ടെടുപ്പ് നടത്താന്‍ തീരുമാനിച്ചതിനെതിരെ മുസ്‌ലിം ലീഗിനു പിന്നാലെ സമസ്തയും രംഗത്ത്. വോട്ടെടുപ്പ് മറ്റൊരു ദിവസത്തേക്കു മാറ്റി നിശ്ചയിക്കണമെന്ന് സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളും ജനറല്‍ സെക്രട്ടറി പ്രഫ. കെ.ആലിക്കുട്ടി മുസ്‌ലിയാരും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടു.

വെള്ളിയാഴ്ച ഉച്ചയ്ക്ക് മുസ്‌ലിം സമുദായത്തിന് ഏറെ പുണ്യമുള്ള ജുമുഅ നിസ്‌കാരം നിര്‍വ്വഹിക്കേണ്ട ദിവസമാണ്. ഒരു പ്രദേശത്തെ മുഴുവന്‍ ജനങ്ങളും സംഘം ചേര്‍ന്ന് നിര്‍വ്വഹിക്കേണ്ട ആരാധനയാണ് ജുമുഅ നിസ്‌കാരം. വോട്ടര്‍മാര്‍ക്കും ഡ്യൂട്ടിക്കു നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥര്‍ക്കും വെള്ളിയാഴ്ചയിലെ വോട്ടെടുപ്പ് ഏറെ പ്രയാസങ്ങള്‍ സൃഷ്ടിക്കും. മാത്രമല്ല പോളിങ്ങിനെയും ഇത് സാരമായി ബാധിക്കും.

തിരഞ്ഞെടുപ്പ് കമ്മിഷന്‍ അടിയന്തിരമായി ഈ വിഷയത്തില്‍ ഇടപെടണമെന്ന് ഇരുവരും അഭ്യര്‍ത്ഥിച്ചു. ഇതു സംബന്ധമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് ഇ മെയില്‍ സന്ദേശവും അയച്ചു. ഏപ്രില്‍ 26ന് നടത്താന്‍ നിശ്ചയിച്ച വോട്ടെടുപ്പ് മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്ക്കണമെന്ന് എസ്‌കെഎസ്എസ്എഫ് സംസ്ഥാന സെക്രട്ടേറിയേറ്റും ആവശ്യപ്പെട്ടു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe