പയ്യോളി: വെള്ളറക്കാട് റെയില്‍വേ സ്റ്റേഷന് പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ പയ്യോളി ബ്ലോക്ക് കമ്മിറ്റി രംഗത്തെത്തി. പാലക്കാട് ഡി.ആര്.എം ഓഫീസിലെത്തി അഡീഷണല്‍ റെയില്‍വേ ഡിവിഷന് മാനേജരുമായി ബ്ലോക്ക് കമ്മിറ്റി ചര്‍ച്ച നടത്തി.സ്റ്റേഷന് നിര്‍ത്തലാക്കാനുള്ള തീരുമാനം പുനപരിശോധിക്കുമെന്ന് അഡീഷണല്‍ ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ (ADRM) ഉറപ്പ് നല്കി.ഡിവൈഎഫ്ഐ പയ്യോളി ബ്ലോക്ക് സെക്രട്ടറി പി. അനൂപ്, ട്രഷറര്‍ എ.കെ. വൈശാഖ്, മൂടാടി മേഖലാ സെക്രട്ടറി കെ. ശരത്, ബ്ലോക്ക് കമ്മിറ്റിയംഗം അരുണ്‍നാഥ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
”