ആലുവ: തോട്ടുമുഖം പാലത്തിനുസമീപത്തെ പുത്തൻപുരയിൽ ‘ഷാ വെജിറ്റബിൾസ് ആൻഡ് ഫ്രൂട്ട്സ്’ കടയിൽനിന്ന് വെളിച്ചെണ്ണ മോഷ്ടിച്ചയാൾ പിടിയിൽ. അസം സ്വദേശി ജവാദ് അലിയെ പൊലീസ് പെരുമ്പാവൂരിൽനിന്നാണ് പിടികൂടിയത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് അറസ്റ്റ്.
കടയുടെ തറതുരന്ന് കയറാൻ ശ്രമിച്ച ജവാദ് അലി ഒടുവിൽ പൂട്ടുതല്ലിപ്പൊളിച്ചാണ് അകത്തുകയറിയത്. വിലപിടിച്ചതൊന്നും കൈയിൽ കിട്ടാതായതോടെയാണ് 30 കുപ്പി വെളിച്ചെണ്ണ ചാക്കിലാക്കി കടത്തിയത്.