കൊയിലാണ്ടി: ദേശീയ പാതയിൽ വെങ്ങളം മേൽപ്പാലത്തിൽ നിയന്ത്രണം വിട്ട സ്വകാര്യ ബസ്സ് കൈവരിയിലിടിച്ച് നിരവധി പേർക്ക് പരുക്ക്. ഉച്ചയ്ക്ക് 1.30ഓടെയാണ് അപകടം.
കോഴിക്കോട് നിന്നും കണ്ണൂർ ഇരിട്ടിയിലെക്ക് പോവുകയായിരുന്ന പാലക്കാടൻസ് എന്ന ബസ്സാണ് നിയന്ത്രണം വിട്ട് പാലത്തിന്റെ കൈവരിയിലെക്ക് ഇടിച്ചു കയറിയത്.
ബസ്സിന്റെ മുൻഭാഗത്തെനിരവധി യാത്ര കാർക്ക് പരിക്കുണ്ട് ഇവരെ നാട്ടുകാർ ചേർന്ന് ആശുപത്രിയിലെക്ക് മാറ്റി. അമിത വേഗതയിലായിരുന്നു ബസ്സ് ഓടിയതെന്ന് ദൃസാക്ഷികൾ പറഞ്ഞു. മുൻഭാഗം പൂർണ്ണമായും തകർന്നു. അപകടത്തെ തുടർന്ന് ഗതാഗതതടസ്സമുണ്ടായി.