വെങ്ങളത്തെ ലോഡ്ജിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

news image
Sep 19, 2024, 3:14 pm GMT+0000 payyolionline.in

കൊയിലാണ്ടി: യുവാവിനെ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. വെങ്ങളം കാട്ടിൽ പീടിക പീടികശാല കണ്ടി  നജ്റുഫ് (37) നെയാണ് വെങ്ങളത്തെ സ്വകാര്യ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി. ഫോറൻസിക് വിദഗ്ധരായ ഫേബിൽ കോഴിക്കോട്, രാജേഷ് എന്നിവർ പരിശോധന നടത്തി.

കൊയിലാണ്ടി സി.ഐ.ചന്ദ്രശേഖർ ലാൽ, എസ്.ഐ.ജിതേഷ്, എ. എസ്.ഐ.മാരായ ഗിരീഷ്, രഞ്ജിത്, മനോജ്, അബ്ദുൾ റക്കീബ് – എസ്.സി.പി.ഒ. ഒ.കെ.സുരേഷ്, പ്രവീൺ, അജയരാജ് തുടങ്ങിയവർ ഇൻക്വസ്റ്റിനു നേതൃത്വം നൽകി. ശേഷം മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ജാഫറിൻ്റെയും നജീബയുടെയും മകനാണ്. ഭാര്യ: മുഫ് ലിയ. മക്കൾ: മുഹമ്മദ് നിർഷാഫ്, ആയിഷ നൂറ, ഫാത്തിമ മെഹസ, സഹോദരങ്ങൾ: മഹറൂഫ്, ജഫ്ന,

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe