നെടുമ്പാശ്ശേരി: പ്രമുഖ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിദഗ്ധൻ ഡോ. ജോർജ് പി. എബ്രഹാമിനെ നെടുമ്പാശ്ശേരിയിൽ മരിച്ച നിലയിൽ കണ്ടെത്തി. നെടുമ്പാശ്ശേരി തുരുത്തിശ്ശേരിയിൽ അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ജി.പി. ഫാം ഹൗസിലാണ് രാത്രി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
സഹോദരനും മറ്റൊരാൾക്കുമൊപ്പം ഫാം ഹൗസിൽ ഇന്നലെ വൈകിട്ടുണ്ടായിരുന്നു. പിന്നീട് രാത്രിയോടെ ഇവർ മടങ്ങുകയായിരുന്നു. മൃതദേഹം അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിലേക്ക് മാറ്റി. നാളെ പോസ്റ്റ്മോർട്ടം നടത്തും
25,000ത്തോളം വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾക്ക് ഡോ. ജോർജ് പി. എബ്രഹാം നേതൃത്വം നൽകിയിട്ടുണ്ട്.