വൃക്കകളുടെ ആരോഗ്യത്തെ നശിപ്പിക്കുന്ന 12 കാര്യങ്ങള്‍

news image
Apr 9, 2025, 2:35 pm GMT+0000 payyolionline.in

മനുഷ്യ ശരീരത്തിലെ മാലിന്യത്തെ പുറന്തള്ളുന്ന അവയവമാണ് വൃക്ക. വൃക്കയുടെ ആരോഗ്യം സംരക്ഷിക്കേണ്ടത് ഏറെ പ്രധാനമാണ്. വൃക്കകളുടെ ആരോഗ്യത്തെ നശിപ്പിക്കുന്ന ചില ശീലങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

വൃക്കകളുടെ പ്രവർത്തനത്തിന് ആവശ്യത്തിന് വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്. അതിനാല്‍ വെള്ളം കുടിക്കാതിരിക്കുന്ന ശീലം ഉപേക്ഷിക്കുക.  വെള്ളം കുടിക്കുന്നത് കിഡ്‌നി സ്റ്റോൺ വരാനുള്ള സാധ്യതയെ കുറയ്ക്കുന്നു. കൂടാതെ വൃക്കകളിലെ വിഷവസ്തുക്കളെ പുറന്തള്ളാനും സഹായിക്കും. ആരോഗ്യമുള്ള ഒരാൾ ഒരു ദിവസം 8 മുതല്‍ 10 ​ഗ്ലാസ് വെള്ളം കുടിക്കണമെന്നാണ് ഡോക്ടർമാർ പറയുന്നത്.

2. ഉപ്പ്, പഞ്ചസാര എന്നിവയുടെ അമിത ഉപയോഗം 

ഉപ്പിന്‍റെയും പഞ്ചസാരയുടെയും അമിത ഉപയോഗം വൃക്കയില്‍ കല്ലുണ്ടാകാനുള്ള സാധ്യത കൂട്ടും. അതിനാല്‍
ഭക്ഷണത്തില്‍ ഉപ്പിന്‍റെയും പഞ്ചസാരയുടെയും അളവ് കുറയ്ക്കുക എന്നത് പ്രധാനമാണ്.

3. സംസ്കരിച്ച ഭക്ഷണങ്ങൾ, അനാരോഗ്യകരമായ കൊഴുപ്പ്

സംസ്കരിച്ച ഭക്ഷണങ്ങൾ, അനാരോഗ്യകരമായ കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍, റെഡ് മീറ്റ് തുടങ്ങിയവയുടെ അമിത ഉപയോഗം ഒഴിവാക്കുക.
പകരം പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, പ്രോട്ടീനുകൾ എന്നിവ അടങ്ങിയ സമീകൃതാഹാരം പിന്തുടരുക.

4. സോഡ 

സോഡയുടെ അമിത ഉപയോഗവും വൃക്കകളുടെ ആരോഗ്യത്തെ മോശമായി ബാധിക്കാം.

5. പുകവലി 

പുകവലി ശരീരത്തിലെ രക്തക്കുഴലുകളെ നശിപ്പിക്കുന്നു. ഇത് മന്ദഗതിയിലുള്ള രക്തയോട്ടത്തിലേക്കും അതിലൂടെ വൃക്കകളുടെ തകരാറിലേക്കും നയിക്കുന്നു. അതിനാല്‍ പുകവലി പൂര്‍ണമായും ഉപേക്ഷിക്കുക.

6. മദ്യപാനം 

മദ്യപാനവും ഒഴിവാക്കുന്നത് വൃക്കകളുടെ ആരോഗ്യത്തിനും ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും ഗുണം ചെയ്യും.

7. പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം

പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം തുടങ്ങിയ രോഗങ്ങളെ നിസാരമായി കാണേണ്ട. ചിലപ്പോഴൊക്കെ വൃക്കയുടെ പ്രവര്‍ത്തനത്തെയും ഇവ ബാധിക്കാം. അതിനാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുക. ഒപ്പം ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെയും നിയന്ത്രിക്കാന്‍ ശ്രമിക്കുക.

8. അമിത ശരീരഭാരം

അമിത ഭാരമുള്ളവര്‍ക്ക് വൃക്കകളുടെ ആരോഗ്യം മോശമാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ അമിതമായി ഭക്ഷണം കഴിക്കുന്നത് നിര്‍ത്തുക, ശരീരഭാരവും നിയന്ത്രിക്കുക.

9. വ്യായാമക്കുറവ്

വ്യായാമം ചെയ്യുന്നത് വൃക്കകളുടെ ആരോഗ്യത്തിന് ഗുണം ചെയ്യും. ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും വ്യായാമം ചെയ്യുന്നത് നല്ലതാണ്.

10. വേദനസംഹാരികളുടെ അമിത ഉപയോഗം

വേദനസംഹാരികളുടെ അമിത ഉപയോഗം പലപ്പോഴും വൃക്കകളുടെ ആരോഗ്യത്തെ മോശമായി ബാധിക്കാം. അതിനാല്‍ വേദനസംഹാരികള്‍ ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം മാത്രം കഴിക്കുക.

11. ഉറക്കക്കുറവ് 

രാത്രി കുറഞ്ഞത് ഏഴ് മുതല്‍ എട്ട്  മണിക്കൂര്‍ എങ്കിലും ഉറങ്ങാന്‍ ശ്രദ്ധിക്കണം.

12. സ്ട്രെസ്

സ്ട്രെസ് അഥവാ മാനസിക സമ്മര്‍ദ്ദവും നിയന്ത്രിക്കുക.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe