മുംബൈ: മുംബൈ വിമാനത്താവളത്തിൽ വീൽചെയർ ലഭിക്കാതെ എൺപതുകാരൻ കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ എയർ ഇന്ത്യക്ക് 30 ലക്ഷം രൂപ പിഴ ചുമത്തി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ).
ഫെബ്രുവരി 16ന് നടന്ന സംഭവത്തിൽ വിശദീകരണം ആവശ്യപ്പെട്ട് എയർ ഇന്ത്യക്ക് നോട്ടീസ് നൽകിയിരുന്നു. ഇദ്ദേഹത്തിന്റെ ഭാര്യക്ക് വീൽചെയർ നൽകിയെന്നും മറ്റൊന്ന് ലഭ്യമാകുന്നതുവരെ കാത്തിരിക്കാൻ ആവശ്യപ്പെട്ടെന്നും എയർലൈൻ അറിയിച്ചു. എന്നാൽ, ഇത്തരം യാത്രക്കാർക്കുള്ള മാനദണ്ഡങ്ങൾ കമ്പനി പാലിച്ചിട്ടില്ലെന്ന് ഡിജിസിഎ കണ്ടെത്തി.
ന്യൂയോർക്കിൽനിന്ന് മുംബൈയിലെത്തിയ യാത്രികനാണ് വീൽചെയർ കിട്ടാതെ ഭാര്യക്കൊപ്പം എമിഗ്രേഷൻ കൗണ്ടറിലേക്ക് നടക്കവേ കുഴഞ്ഞുവീണ് മരിച്ചത്.