തിരുവനന്തപുരം: വീര്യം കൂടിയ വിദേശ മദ്യം വിൽക്കാൻഎന്ത് ഇളവിനും തയ്യാർ. എന്നാൽ, കള്ളിന് 400 മീറ്റർ. ഇത് എന്തൊരു വിരോധാഭാസമാണെന്ന് കെ. മുരളീധരൻ. അഖില കേരള കള്ള് ചെത്തു വ്യവസായ തൊഴിലാളി ഫെഡറേഷൻ ഐ.എൻ.ടി.യു.സി സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തിയ ധർണ സമരം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദേശ മദ്യ ഉല്പാദനവുംവിപണനവും ഒരു വശത്ത് തകൃതിയായി നടക്കുമ്പോൾ മറു വശത്ത് വിദ്യാർഥികളും യുവതി യുവാക്കളും മയക്ക് മരുന്നിലേക്ക് എത്തിച്ചേരുകയാണ്. ഇത് നിയന്ത്രിക്കാൻ സർക്കാരിന് ഉത്തരവാദിത്വം ഉണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.
ഫെഡറേഷൻ പ്രസിഡന്റ് ഡോ.വി.എസ്. അജിത് കുമാർ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.ജി. സുബോധൻ, സിബികുട്ടി ഫ്രാൻസിസ്, ഫെഡറേഷൻ ജനറൽ സെക്രട്ടറി കെ.കെ. പ്രകാശൻ, ട്രഷറർ കുരിപ്പുഴ വിജയൻ, ഡി.സി. സി വൈസ് പ്രസിഡന്റ് കടകംപള്ളി ഹരിദാസ് എന്നിവർ സംസാരിച്ചു.
പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നും നൂറു കണക്കിന് തൊഴിലാളികൾ പ്രതിക്ഷേധ മാർച്ചിൽ പങ്കെടുത്തു. കെ.കെ അരവിന്താക്ഷൻ, കുന്നത്തൂർ പ്രസാദ്, അങ്കമാലി രവി,ശാസ്തവട്ടം രാജേന്ദ്രൻ, വേലായുധൻ നെന്മാറ, വി.ആർ. വിജയൻ, ശിവൻ പാലക്കാട്, ശ്രീവല്ലഭൻ, എസ്. ശ്രീരംഗൻ, ജി. ചന്ദ്രബാബു, വി. ചന്ദ്രിക, ജയ വക്കം, ആർ. വിജയകുമാർ, രാമസ്വാമി സനിൽ തൊടുപുഴ എന്നിവർ നേതൃത്വം നൽകി.