കൊയിലാണ്ടി: കേരളത്തിന്റെ ആതുരസേവന മേഖലയെ സമാനതകളില്ലാത്ത തകർച്ചയിലേക്ക് തള്ളിവിട്ട ആരോഗ്യ മന്ത്രി വീണ ജോർജ് രാജി വെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസ് കൊയിലാണ്ടി സൗത്ത്- നോർത്ത് മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ പ്രകടനവും കൊയിലാണ്ടി താലൂക്ക് ആശുപത്രിക്ക് മുൻപിൽ പ്രതിഷേധ ജ്വാല തെളിയിക്കലും നടന്നു.
ഡിസിസി സെക്രട്ടറി രാജേഷ് കീഴരിയൂർ ഉദ്ഘാടനം ചെയ്തു. അരുൺ മണമൽ സ്വാഗതവും രജീഷ് വെങ്ങളത്ത് കണ്ടി അധ്യക്ഷതയും വഹിച്ചു. ബ്ലോക്ക് പ്രസിഡണ്ട് മുരളി തോറോത്ത് മുഖ്യപ്രഭാഷണം നടത്തി. കെ പി വിനോദ് കുമാർ, മനോജ് പയറ്റ് വളപ്പിൽ, ചെറുവക്കാട്ട് രാമൻ, അൻസാർ കൊല്ലം, അഡ്വ. പി.ടി. ഉമേന്ദ്രൻ, സുധാകരൻ വി കെ, കെ. സുരേഷ് ബാബു, യു കെ രാജൻ, തൻഹീർ കൊല്ലം, റാഷിദ് മുത്താമ്പി, ഷംനാസ് എം.പി, സതീശൻ ചിത്ര, പി.കെ. പുരുഷോത്തമൻ, ദേവദാസൻ ഒറ്റക്കണ്ടം, പുരുഷോത്തമൻ കുറുവങ്ങാട്, എം.പി മനോജ്, തുടങ്ങിയവർ നേതൃത്വം വഹിച്ചു.