വീണ ഉൾപ്പെട്ട മാസപ്പടി വിവാദം: വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് റിവിഷൻ ഹർജി

news image
Sep 4, 2023, 12:52 pm GMT+0000 payyolionline.in

കൊച്ചി : മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട മാസപ്പടി വിവാദത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ റിവിഷൻ ഹർജി. കളമശേരി സ്വദേശി ഗിരീഷ് ബാബുവാണ് കോടതിയെ സമീപിച്ചത്. ഇതേ ആവശ്യം നേരത്തെ മൂവാറ്റുപുഴ വിജിലൻസ് കോടതി തളളിയിരുന്നു. ആരോപണം തെളിയിക്കുന്നതിനാവശ്യമായ പ്രാഥമിക തെളിവുകൾ പോലും ഹർജിയിൽ ഇല്ലെന്നായിരുന്നു കണ്ടെത്തൽ.

ഈ ഉത്തരവ് ചോദ്യം ചെയ്താണ് റിവിഷൻ ഹർജി. മുഖ്യമന്ത്രിയുടെ മകൾ വീണയ്ക്കും അവരുടെ സ്ഥാപനത്തിനും കൊച്ചിയിലെ കരിമണൽ കമ്പനിയിൽ നിന്ന് മാസപ്പടി നൽകിയെന്ന ഇൻകം ടാക്സ് കണ്ടെത്തൽ അഴിമതി നിരോധന നിയമത്തിന്‍റെ പരിധിയിൽ വരുമെന്നാണ് ഹർജിയിലെ പ്രധാന വാദം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe