വീണ്ടും പേരുമാറ്റം; മഹാരാഷ്ട്രയിലെ അഹമ്മദ്നഗർ ഇനി അഹല്യാനഗർ

news image
Mar 13, 2024, 11:59 am GMT+0000 payyolionline.in

മുംബൈ: മഹാരാഷ്ട്രയിലെ അഹമ്മദ്നഗർ ജില്ലയുടെ പേര് അഹല്യനഗർ എന്ന് മാറ്റി. പേരുമാറ്റത്തിന് മഹാരാഷ്ട്ര മന്ത്രിസഭ അംഗീകാരം നൽകി. സംസ്ഥാനത്ത് സമീപകാലത്ത് പേരുമാറ്റുന്ന മൂന്നാമത്തെ ജില്ലയാണിത്. 2022ൽ ഔറംഗബാദിനെ ഛത്രപതി സാംബാജിനഗർ എന്നും ഉസ്മാനാബാദിനെ ധാരാശിവ് എന്നും പേരുമാറ്റിയിരുന്നു.

എട്ട് റെയിൽവേ സ്റ്റേഷനുകളുടെ പേരുമാറ്റാനുള്ള തീരുമാനത്തിനും മന്ത്രിസഭ അംഗീകാരം നൽകി. ബ്രിട്ടീഷ് കാലഘട്ടത്തിൽ നൽകിയ പേരുകളാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

അഹമ്മദ്നഗറിന്‍റെ പേര് മാറ്റണമെന്ന് ബി.ജെ.പി ഏറെക്കാലമായി ആവശ്യപ്പെടുകയായിരുന്നു. മറാത്ത സാമ്രാജ്യത്തിന്‍റെ പാരമ്പര്യ കുലീന രാജ്ഞിയായ അഹല്യ ഭായ് ഹോള്‍ക്കര്‍ ജനിച്ചത് അഹമ്മദ്നഗര്‍ ജില്ലയിലെ ചോണ്ടി ഗ്രാമത്തില്‍ നിന്നാണെന്നും അതുകൊണ്ട് ജില്ലയ്‌ക്ക് അഹല്യ നഗര്‍ എന്ന് പേര് നല്‍കണമെന്നുമുള്ള ബി.ജെ.പി വാദം അംഗീകരിച്ചാണ് ഇപ്പോഴത്തെ പേരുമാറ്റം.

നേരത്തേ, മഹാവികാസ് അഘാഡി സർക്കാറിൽ ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായിരിക്കവേയാണ് ഔറംഗബാദിന്റെയും ഉസ്മാനാബാദിന്റെയും പേര് ഛത്രപതി സാംബാജിനഗർ എന്നും ധാരാശിവ് എന്നും മാറ്റിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe