വീണ്ടും പറന്നുയർന്ന് വിക്രം ലാൻഡർ; ‘ഹോപ്പ്’പരീക്ഷണം വിജയമെന്ന് ഐഎസ്ആർഒ

news image
Sep 4, 2023, 12:34 pm GMT+0000 payyolionline.in

ബംഗളൂരു: ഇന്ത്യ ചന്ദ്രനിലിറക്കിയ ആദ്യ പര്യവേഷണ ദൗത്യമായ ചാന്ദ്രയാൻ 3ന്റെ വിക്രം ലാൻഡർ വീണ്ടും പറന്നുപൊങ്ങി സുരക്ഷിതമായി സോഫ്റ്റ് ലാൻഡ് ചെയ്തു. ഹോപ്പ് പരീക്ഷണം എന്ന് വിളിക്കുന്ന ഈ ഘട്ടം വിജയകരമായിരുന്നുവെന്ന് ഐഎസ്ആർഒ അറിയിച്ചു.

ആദ്യം ഇറങ്ങിയ ഇടത്തിൽനിന്നും വിക്രം ലാൻഡറിനെ 40 സെൻറിമീറ്റാണ് ഉയർത്തിയത്. ഭൂമിയിൽനിന്നും നിർശം നൽകിയുള്ള ഈ പരീക്ഷണത്തിൽ വിക്രം ലാൻഡർ 30 മുതൽ 40 സെൻറീമീറ്റർ അകലെ സുരക്ഷിതമായി ആയി ലാൻഡ് ചെയ്യുകയും ചെയ്തു. സെപ്തംബർ 3നാണ് ഹോപ്പ് പരീക്ഷണം നടത്തിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe