ഇസ്ലാമാബാദ്: ആയിരങ്ങളെ സാക്ഷിയാക്കി വീണ്ടും പരസ്യ വധശിക്ഷ നടപ്പാക്കി താലിബാൻ. വടക്കൻ അഫ്ഗാനിസ്ഥാനിലെ ഷിബിർഗം നഗരത്തിലെ സ്റ്റേഡിയത്തിൽ വച്ചാണ് കൊലക്കേസ് പ്രതിയെ വെടിവച്ച് കൊന്നത്. കൊല്ലപ്പെട്ടയാളുടെ സഹോദരൻ കുറ്റവാളിയായ പുരുഷന്റെ നേർക്ക് അഞ്ചുപ്രവശ്യം നിറയൊഴിക്കുകയായിരുന്നു.
അഫ്ഗാനിൽ അഞ്ചുദിവസത്തിനിടെ താലിബാൻ നടപ്പാക്കുന്ന മൂന്നാമത്തെ പരസ്യ വധശിക്ഷയാണിത്. വ്യാഴാഴ്ച ഘാസ്നിയിലായിരുന്നു മറ്റ് രണ്ടുപേരെ വധിച്ചത്. ചാട്ടയടി ഉൾപ്പെടെയുള്ള ശിക്ഷകളും മറ്റ് കേസുകളിൽ നടപ്പാക്കുന്നുണ്ട്.