വീണ്ടും ജാമ്യാപേക്ഷയുമായി രാഹുൽ മാങ്കൂട്ടത്തിൽ; രണ്ടാം ബലാത്സംഗക്കേസിൽ മുൻ‌കൂർ ജാമ്യം വേണമെന്ന് ആവശ്യം

news image
Dec 6, 2025, 6:30 am GMT+0000 payyolionline.in

തിരുവനന്തപുരം: വീണ്ടും മുൻ‌കൂർ ജാമ്യഹർജിയുമായി രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ. ബലാത്സംഗ കേസിലെ ആദ്യ പരാതിയിൽ അറസ്റ്റ് ഹൈകോടതി അറസ്റ്റ് തടഞ്ഞതിന് തൊട്ടുപിന്നാലെയാണ് രണ്ടാമത്തെ കേസിലും മുൻ‌കൂർ ജാമ്യാപേക്ഷയുമായി രാഹുൽ മാങ്കൂട്ടത്തിൽ എത്തിയത്. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് അപേക്ഷ നൽകിയത്. ഹരജി ഇന്ന് തന്നെ പരിഗണിക്കും.

ബംഗളുരു സ്വദേശിനിയായ 23കാരിയുടേതാണ് രണ്ടാമത്തെ പരാതി. പരാതിക്കാരി ആരെന്ന് പോലും പറയുന്നില്ലെന്നാണ് ഹർജിയിലെ വാദം. രണ്ടാമത്തെ കേസിൽ അറസ്റ്റിനു തടസമില്ല എന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്. ഇതിനാലാണ് മുൻകൂർ ജാമ്യഹരജി നൽകിയിട്ടുള്ളത്.

ആദ്യപരാതിയിൽ അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് രാഹുൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ ജസ്റ്റിസ് കെ. ബാബു ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഈ കേസ് ഡിസംബർ 15ന് വീണ്ടും പരിഗണിക്കും.

ഡിസംബർ നാലിന് തിരുവനന്തപുരം സെഷൻസ് കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് മാങ്കൂട്ടത്തിൽ ഹൈകോടതിയെ സമീപിക്കുകയായിരുന്നു.

വ്യാഴാഴ്ചയാണ് രാ​ഹു​ലി​ന്‍റെ മു​ൻ​കൂ​ർ ജാ​മ്യ ഹ​ര​ജി തി​രു​വ​ന​ന്ത​പു​രം ജി​ല്ല പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി തള്ളിയത്. രാഹുലിനെതിരെ പ്രാഥമികമായി തെളിവുണ്ടെന്നും അറസ്റ്റ് തടയാൻ സാധിക്കില്ലെന്നും വ്യക്തമാക്കി കൊണ്ടായിരുന്നു കോടതി ജാമ്യാപേക്ഷ തള്ളിയത്. തുടർന്നാണ് രാഹുൽ ഹൈകോടതിയെ സമീപിച്ചത്.

വ​ലി​യ​മ​ല പൊ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് നേ​മം പൊ​ലീ​സി​ന് കൈ​മാ​റി​യ കേ​സി​ൽ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തിലിനെ​തി​രെ ഭാ​ര​തീ​യ ന്യാ​യ സം​ഹി​ത (ബി.​എ​ൻ.​എ​സ്)​ സെ​ക്ഷ​ൻ 64(2)(എ​ഫ്), 64(2)(എ​ച്ച്), 64(2)(എം) ​ബ​ലാ​ത്സം​ഗം, 89 നി​ര്‍ബ​ന്ധി​ത ഭ്രൂ​ണ​ഹ​ത്യ, 115(2) ക​ഠി​ന​മാ​യ ദേ​ഹോ​പ​ദ്ര​വം, 351(3) അ​തി​ക്ര​മം, 3(5) ഉ​പ​ദ്ര​വം, ഐ.​ടി ആ​ക്ട് 66(ഇ) ​സ്വ​കാ​ര്യ​താ ലം​ഘ​നം എ​ന്നീ വ​കു​പ്പു​ക​ളാ​ണ് ചുമത്തിയത്.

ഉ​ഭ​യ​സ​മ്മ​ത പ്ര​കാ​ര​മാ​ണ് യു​വ​തി​യു​മാ​യി ബ​ന്ധ​മു​ണ്ടാ​യി​രു​ന്ന​തെ​ന്നും ബ​ലാ​ത്സം​ഗ​വും ഗ​ര്‍ഭഛി​ദ്ര​വും ചെ​യ്തി​ട്ടി​ല്ലെ​ന്നു​മാ​യി​രു​ന്നു രാ​ഹു​ലി​ന്റെ വാ​ദം. കേ​സ് രാ​ഷ്ട്രീ​യ ല​ക്ഷ്യ​ത്തോ​ടെ കെ​ട്ടി​ച്ച​മ​ച്ച​താ​ണെ​ന്നും അ​ഭി​പ്രാ​യ​പ്പെ​ട്ടി​രു​ന്നു. മു​ദ്ര​വെ​ച്ച ക​വ​റി​ൽ ഡി​ജി​റ്റ​ൽ തെ​ളി​വു​ക​ളും ന​ൽ​കി. എ​ന്നാ​ൽ, രാ​ഹു​ലി​നെ​തി​രെ ശ​ക്ത​മാ​യ തെ​ളി​വു​ക​ൾ അ​ന്വേ​ഷ​ണ സം​ഘം ഹാ​ജ​രാ​ക്കിയിരുന്നു.

ഗുരുതര പരാമർശങ്ങളാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ അതിജീവിതയുടെ പരാതിയിലെ എഫ്.ഐ.ആറിലുള്ളത്. പീഡനങ്ങള്‍ എം.എല്‍.എ പദവിയിലെത്തിയ ശേഷമാണെന്നും നിലമ്പൂരില്‍ പ്രചാരണത്തിനിടെയാണ് യുവതിയെ ഭ്രൂണഹത്യക്ക് നിര്‍ബന്ധിപ്പിക്കുകയും മരുന്ന് കഴിപ്പിക്കുകയും ചെയ്തതെന്നും പറയുന്നു. രണ്ടു തവണ തിരുവനന്തപുരത്തെ യുവതിയുടെ ഫ്ലാറ്റിലും രണ്ടു തവണ പാലക്കാട്ടെ രാഹുലിന്‍റെ ഫ്ലാറ്റിലും വെച്ചാണ് ബലാത്സംഗം ചെയ്തതെന്നും ഗർഭിണിയാണെന്ന് അറിഞ്ഞിട്ടും ബലാത്സംഗം ചെയ്തെന്നും എതിർത്തപ്പോൾ ക്രൂരമായി മർദിച്ചുവെന്നും യുവതി മൊഴി നൽകിയിട്ടുണ്ട്.

2025 മാർച്ച് നാലിനാണ് രാഹുൽ യുവതിയെ തിരുവനന്തപുരം തൃക്കണ്ണാപുരത്തെ ഫ്ലാറ്റിൽവെച്ച് ആദ്യം ബലാത്സംഗം ചെയ്തത്. മാർച്ച് 17ന് യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ ഫോണിൽ പകർത്തുകയും പുറത്തു പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. യുവതി ഗർഭിണി ആണെന്ന് അറിഞ്ഞിട്ടും ഏപ്രിൽ 22ന് തൃക്കണ്ണാപുരത്തെ ഫ്ലാറ്റിലെത്തി സ്വകാര്യ ദൃശ്യങ്ങൾ കാട്ടി വീണ്ടും ബലാത്സംഗം ചെയ്തു. മേയ് അവസാന ആഴ്ച രണ്ടു തവണ പാലക്കാട്ടെ ഫ്ലാറ്റിൽവെച്ചും ബലാത്സംഗം ചെയ്തു.

പത്തനംതിട്ടയിലെ സുഹൃത്ത് ജോബി ജോസഫ് വഴി മേയ് 30നാണ് ഗർഭച്ഛിദ്ര മരുന്ന് തിരുവനന്തപുരത്ത് എത്തിച്ച് നൽകിയത്. നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പ്രചാരണ സമയമായിരുന്നു അത്. കൈമനത്ത് ജോബി ജോസഫിന്‍റെ കാറിൽവെച്ച് നിർബന്ധിച്ച് ഗുളിക കഴിപ്പിക്കുകയും പ്രചാരണത്തിലായിരുന്ന രാഹുൽ വിഡിയോ കോൾ വഴി യുവതി മരുന്ന് കഴിച്ചത് ഉറപ്പിച്ചുവെന്നും എഫ്.ഐ.ആറിൽ പറയുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe