വീണ്ടും കുറഞ്ഞു; സ്വർണ വില കുത്തനെ താഴോട്ട്

news image
Oct 28, 2025, 5:04 am GMT+0000 payyolionline.in

കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും ഇടിഞ്ഞു. ചൊവ്വാഴ്ച വൈകുന്നേരം പവന് 90,400 രൂപയുണ്ടായിരുന്ന വില ബുധനാഴ്ച രാവിലെ 89,800 രൂപയിലെത്തി. ഗ്രാമിന് 75 രൂപ കുറഞ്ഞ് 11,225 രൂപയിലെത്തി. ചൊവ്വാഴ്ച രാവിലെ പവന് 91,280 രൂപയായിരുന്നത് വൈകുന്നേരം 90,400 ലേക്ക് ഇടിയുകയായിരുന്നു. 880 രൂപയാണ് താഴ്ന്നത്. ആഗോളവിപണിയിലും സ്വർണവില ഇടിഞ്ഞു. ഇതിന്റെ ചുവടുപിടിച്ചാണ് ഇന്ത്യയിലും വില കുറഞ്ഞത്. ഡോളർ കരുത്താർജിച്ചതും യു.എസ്-ചൈന വ്യാപാര യുദ്ധം തീരുമെന്ന സൂചനകൾ നൽകി ഇരു രാജ്യങ്ങളും തമ്മിലുളള ചർച്ചകൾ പുരോഗമിക്കുന്നതും സ്വർണവില കുറയുന്നതിനുള്ള കാരണമായി.

ഒക്ടോബറിലെ സ്വർണവില 1- 87,000 1- 87,440 2- 87,040 3- 86,560 (Lowest of Month) 3- 86,920 4- 87,560 5- 87,560 6- 88,560 7- 89,480 8 – 90,880 9- 91,040 10- 89,680 (രാവിലെ), 90, 720 (ഉച്ചതിരിഞ്ഞ്) 11- 91,120 (രാവിലെ) 91,720 (ഉച്ചതിരിഞ്ഞ്) 12- 91720 13- 91960 14- 94360 (രാവിലെ), 93160 (ഉച്ച തിരിഞ്ഞ്), 94120 (വൈകീട്ട്). 15- 94,520 (രാവിലെ), 94,920 (ഉച്ച തിരിഞ്ഞ്) 16- 94,920

 

17- 97,360 (Highest of Month) 18- 95960 19- 95960 20- 95,840 21- 97,360 (രാവിലെ Highest of Month) 95,760 (വൈകീട്ട്) 22- 93,280 (രാവിലെ) 92,320 (ഉച്ചക്ക് ശേഷം) 23- 91,720 24- 92000 25 – 92120 26 -92120 27 -91280 27 (വൈകുന്നരം) -90400 28 -89,800 സെപ്റ്റംബറിലെ സ്വർണവില 1- 77,640 (Lowest of Month) 2- 77800 3- 78440 4- 78360 5- 78920 6- 79560 7- 79560 8- 79480 8- 79880

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe