വടകര : വീട് നിർമ്മാണ ജോലിക്കിടെ നിലപ്പലകയിൽ നിന്ന് കാൽ വഴുതി കിണറ്റിലേക്ക് വീണ് തൊഴിലാളി മരിച്ചു. പയ്യോളി ഇരിങ്ങൽ അറുവയലിൽ മീത്തൽ താരമ്മേൽ ജയരാജൻ ( 52) ആണ് മരണപ്പെട്ടത്.. വടകര ചോറോട് ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്.
രണ്ടാം നിലയുടെ പുറംഭിത്തിയുടെ നിർമാണ പ്രവൃത്തിക്കിടെയാണ് സംഭവം . കിണറിന് മുകളിലായി പലക കൊണ്ട് തട്ട് തയ്യാറാക്കി അതിനുമുകളിൽ നിന്നതായിരുന്നു ജയരാജൻ .
ഇതിനിടെ കാല് തെറ്റുകയും ആഴമുള്ള കിണറ്റിലേക്ക് വീഴുകയുമായിരുന്നു. ഒപ്പം ഉണ്ടായിരുന്നവർ വിവരം അറിയിച്ചതിനെ തുടർന്ന് വടകരയിൽ നിന്ന് ഫയർഫോഴ്സ് എത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.