വീടിനു മുകളിലെ വൈദ്യുതി ലൈനിൽ കൈ തട്ടി; പെൺകുട്ടി ഷോക്കേറ്റ് മരിച്ചു

news image
Feb 12, 2026, 6:26 am GMT+0000 payyolionline.in

കോഴിക്കോട് ∙ കൊടുവള്ളി കച്ചേരിമുക്കിൽ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് 12 വയസ്സുകാരി മരിച്ചു. കച്ചേരിമുക്ക് കളത്തിങ്കൽ അബ്ദുൽ റഷീദിന്റെയും മസ്നയുടെയും മകൾ തൻഹ ആണ് മരിച്ചത്. മടവൂർ എയുപി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ്.

പണി നടക്കുന്ന വീടിനു മുകളിലൂടെ പോകുന്ന ഇലക്ട്രിക് ലൈനിൽ അബദ്ധത്തിൽ കൈ തട്ടിയതാണ് അപകടത്തിനിടയാക്കിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബുധനാഴ്ച വൈകിട്ട് ആറു മണിക്കായിരുന്നു അപകടം. പഴയ വീട് വൈദ്യുതി ലൈനിന് അകലെയായിരുന്നെങ്കിലും പുതിയ വീട് നിർമിച്ചത് ലൈനിന് സമീപമായിരുന്നു. ഇത് മാറ്റി സ്ഥാപിക്കാത്തതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് വിവരം. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. സഹോദരങ്ങൾ: ലൈഷ മഹക്ക്, ഷസ മറിയം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe