വീടിനുമുകളിലെ താത്കാലിക മേൽക്കൂരകൾക്ക് ഇനി നികുതിയില്ല

news image
Oct 28, 2025, 9:14 am GMT+0000 payyolionline.in

തിരുവനന്തപുരം: വീടുകൾക്കുമേൽ താത്കാലിക ഷീറ്റോ ഓടോ മേഞ്ഞ മേൽക്കൂരകൾക്ക് ഇനിമുതൽ നികുതിയില്ല. മഴക്കാലത്തെ ചോർച്ച തടഞ്ഞ് കെട്ടിടം സംരക്ഷിക്കാനും തുണി ഉണക്കുന്നതുപോലുള്ള ആവശ്യങ്ങൾക്കും ഇത്തരം നിർമാണം വ്യാപകമായതോടെയാണ് ഇളവനുവദിച്ച് കെട്ടിടനിർമാണ ചട്ടങ്ങളിൽ ഭേദഗതിവരുത്തിയത്. മൂന്നുനിലവരെയുള്ള വീടുകൾക്കാണ് പൂർണ ഇളവ്. ടെറസിൽനിന്ന് ഷീറ്റിലേക്കുള്ള ഉയരം 2.4 മീറ്ററിൽ കൂടാൻ പാടില്ലെന്നാണ് വ്യവസ്ഥ. ഷീറ്റിടാൻ പ്രത്യേക അനുമതിയോ ഫീസോ വേണ്ട.കെട്ടിടനിർമാണച്ചട്ടങ്ങളിൽ ഇത്തരം നിർമാണം ഇതുവരെ ഉൾപ്പെട്ടിരുന്നില്ല. എന്നാൽ, ഷീറ്റിടുന്നത് പ്രത്യേക നിർമാണമായിക്കണ്ട് പല തദ്ദേശസ്ഥാപനങ്ങളിലും ഉദ്യോഗസ്ഥർ പെർമിറ്റ് ഫീസും നികുതിയും ഈടാക്കുന്നുണ്ട്. ഇതാണ് ചട്ടേഭദഗതിയിലൂടെ സർക്കാർ മാറ്റുന്നത്. കൂടുതൽ കെട്ടിടങ്ങൾക്ക് ഇളവ് *അപേക്ഷിച്ചാലുടൻ സെൽഫ് സർട്ടിഫൈഡ് പെർമിറ്റ് കിട്ടുന്ന വിഭാഗത്തിൽ കൂടുതൽ കെട്ടിടങ്ങൾ ഉൾപ്പെടുത്തി. നിലവിൽ പരമാവധി 300 ചതുരശ്രമീറ്റർ വിസ്തൃതിയുള്ള രണ്ടുനിലവരെയുള്ള ഏഴുമീറ്റർ ഉയരമുള്ള വീടുകളാണ് ഈ വിഭാഗത്തിലുള്ളത്. ഇവയുടെ ഏഴുമീറ്ററെന്ന ഉയരപരിധി ഒഴിവാക്കി. കെട്ടിട ഉടമ നൽകുന്ന സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിലുള്ളതാണ് സെൽഫ് സർട്ടിഫൈഡ് പെർമിറ്റ് * വാണിജ്യവിഭാഗം കെട്ടിടങ്ങൾക്ക് സെൽഫ് സർട്ടിഫൈഡ് പെർമിറ്റിന്റെ വിസ്തീർണം 100 ചതുരശ്രമീറ്ററിൽനിന്ന് 250 ആക്കി *ജി-ഒന്ന് വിഭാഗത്തിൽ 200 ചതുരശ്രമീറ്റർവരെ വിസ്തൃതിയുള്ളതും മലിനീകരണ നിയന്ത്രണ ബോർഡിന്റെ വെള്ള, പച്ച കാറ്റഗറികളിലുള്ള വ്യവസായ ആവശ്യത്തിനുള്ളതുമായ എല്ലാ കെട്ടിടങ്ങൾക്കും അപേക്ഷിച്ചാലുടൻ പെർമിറ്റ് നൽകാനുള്ള ചട്ടങ്ങളും ഇളവുചെയ്തു പെർമിറ്റുകൾ നൽകാനെടുത്ത സമയം * 30 സെക്കൻഡിനുള്ളിൽ (സെൽഫ് സർട്ടിഫൈഡ്) – 81,212 * 24 മണിക്കൂറിൽ അനുവദിച്ച മറ്റ്‌ കെട്ടിട നിർമാണ അനുമതി (സാധാരണ പെർമിറ്റ്)- 31,827 * 48 മണിക്കൂറിൽ (സാധാരണ പെർമിറ്റ്)-5012

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe