വി എസിൻ്റെ വേർപാടിൽ പയ്യോളി മേഖലയിലെ ലോക്കൽ കേന്ദ്രങ്ങളിൽ സർവകക്ഷി യോഗങ്ങൾ അനുശോചിച്ചു

news image
Jul 24, 2025, 2:34 pm GMT+0000 payyolionline.in

 

പയ്യോളി: മുൻ മുഖ്യമന്ത്രിയും സിപിഐ എം പ്രസ്ഥാനത്തിൻ്റെ സമുന്നത നേതാവുമായ വി എസ് അച്യുതാനന്ദൻ്റെ വേർപാടിൽ പയ്യോളി ഏരിയയിലെ വിവിധ ലോക്കൽ കേന്ദ്രങ്ങളിൽ അനുശോചന യോഗങ്ങൾ സംഘടിപ്പിച്ചു.  സിപിഐഎം പയ്യോളി സൗത്ത്-  നോർത്ത് ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ പയ്യോളി ടൗണിൽ സർവ്വകക്ഷിമൗന ജാഥയും അനുശോചനയോഗവും സംഘടിപ്പിച്ചു. ബീച്ച് റോഡ് പരിസരത്ത്  നടന്ന അനുശോചന യോഗത്തിൽ നഗരസഭ ചെയർമാൻ വി കെ അബ്ദുറഹിമാൻ അധ്യക്ഷനായി. പയ്യോളി നോർത്ത് ലോക്കൽ സെക്രട്ടറി കെ കെ പ്രേമൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. മുതിർന്ന നേതാവ് ടി ചന്തു അനുസ്മരണ പ്രഭാഷണം നടത്തി.

മുജേഷ് ശാസ്ത്രി, ബഷീർ മേലടി , പി ടി രാഘവൻ, കെ ശശിധരൻ, സി പി രവീന്ദ്രൻ, മൂഴിക്കൽ ചന്ദ്രൻ , ഖാലിദ് മേലടി ,അബ്ദുൾ ഗഫൂർ, രാജൻ പടിക്കൽ, എൻ ടി രാജൻ, പി അനീ ഷ്, കെ എം റീത്ത എന്നിവർ സംസാരിച്ചു. നോർത്ത് ലോക്കൽ സെക്രട്ടറി എൻ സി മുസ്തഫ സ്വാഗതം പറഞ്ഞു.

പുറക്കാട്:  വി എസിൻ്റെ വേർപാടിൽ പുറക്കാട് ടൗണിൽചേർന്ന സർവകക്ഷി യോഗം അനുശോചിച്ചു. സിപിഐ എം ഏരിയ കമ്മിറ്റി അംഗം ടി ഷീബ അധ്യക്ഷയായി.     എൻ കെ അബ്ദുൽ സമദ് അനുശോചന പ്രമേയം അവതരിപ്പിച്ചു . മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത് , തിക്കോടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാമചന്ദ്രൻ കുയ്യണ്ടി , രാജീവൻ കൊടലൂർ ,എം കെ വാസു, കെ എം അബൂബക്കർ, എടവനക്കണ്ടി രവീന്ദ്രൻ , ചെറുകുന്നുമ്മൽ ബാബു ,പി കെ സൈഫുദ്ദീൻ ,എൻ എം ടി അബ്ദുള്ള കുട്ടി , വിബിത ബൈജു എന്നിവർ സംസാരിച്ചു. ലോക്കൽസെക്രട്ടറി കെ സുകുമാരൻ സ്വാഗതം പറഞ്ഞു.

തിക്കോടി : സിപിഐ എം തിക്കോടി ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ തിക്കോടി ടൗണിൽ മൗന ജാഥയും സർവ്വകക്ഷി അനുശോചന യോഗവും ചേർന്നു. തിക്കോടി പഞ്ചായത്ത് പ്രസിഡൻ്റ് ജമീല സമദ് അധ്യക്ഷയായി. സിപിഐ എം ജില്ലാ കമ്മിറ്റി അംഗം ഡി ദീപ , ജയചന്ദ്രൻ തെക്കെ കുറ്റി, എം കെ പ്രേമൻ , സഹദ് പുറക്കാട്, ശ്രീഹരി, കെ പി രമേശൻ, ചന്ദ്രശേഖരൻ തിക്കോടി, പുഷ്പൻ തിക്കോടി, സുകുമാരൻ മയോണ എന്നിവർ സംസാരിച്ചു. ആർ വിശ്വൻ അനുശോചന പ്രമേയം അവതരിപ്പിച്ചു.  ലോക്കൽ സെക്രട്ടറി ബിജു കളത്തിൽ സ്വാഗതവും പി കെ ശശികുമാർ നന്ദിയും പറഞ്ഞു.

വി എസിൻ്റെ വേർപാടിൽ സിപിഐ എം തിക്കോടിയിൽ സംഘടിപ്പിച്ച അനുശോചന യോഗത്തിൽ ജില്ലാ കമ്മിറ്റി അംഗം ഡി ദീപ സംസാരിക്കുന്നു

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe