വിസ്ഡം സ്റ്റുഡൻസ് ധർമ്മസമര സംഗമം ഏപ്രിൽ 17ന് പയ്യോളിയിൽ 

news image
Apr 16, 2025, 1:09 pm GMT+0000 payyolionline.in

 

പയ്യോളി : വിദ്യാർത്ഥികൾക്കിടയിൽ വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗവും അക്രമ മനോഭാവവും അടക്കമുള്ള അധാർമികതകൾക്കെതിരെ ബോധവൽക്കരണവുമായി വിസ്‌ഡം ഇസ്ലാമിക് സ്റ്റുഡൻസ് ഓർഗനൈസേഷൻ പയ്യോളി മണ്ഡലം സമിതിയുടെ ധർമ്മസമര സംഗമങ്ങൾ നാളെ പയ്യോളിയിൽ ആരംഭിക്കും.

മെയ് 11 ഞായറാഴ്ച പെരിന്തൽമണ്ണയിൽ വെച്ച് നടക്കുന്ന കേരള സ്റ്റുഡൻസ് കോൺഫറൻസിന്റെ ഭാഗമായാണ് സംഗമങ്ങൾ സംഘടിപ്പിക്കുന്നത്.  പയ്യോളി ബീച്ച് റോഡിൽ ഏപ്രിൽ 17 വൈകുന്നേരം 4:30ന് ആരംഭിക്കുന്ന ധർമ്മസമര സംഗമത്തിൽ പയ്യോളി മുനിസിപ്പാലിറ്റി ചെയർമാൻ വി.കെ അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്യും. വിസ്ഡം സംസ്ഥാന വിദ്യാഭ്യാസ ബോർഡ് അംഗം അംജദ് മദനി മുഖ്യപ്രഭാഷണം നിർവഹിക്കും.
വാർത്താസമ്മേളനത്തിൽ വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ പയ്യോളി മണ്ഡലം സെക്രട്ടറി സലാം പോണാരി, ഭാരവാഹികളായ അഹമ്മദ് സിഎം കെ, മുസ്തഫ കുന്നുമ്മൽ, അബ്ദുറസാഖ് കുന്നുമ്മൽ, മുഹമ്മദലി അമർ, അസ്‌ലം ബസരി എന്നിവർ പങ്കെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe