വിഷൻ എസ് യു വി: കൺസെപ്റ്റ് അവതരിപ്പിച്ച് വാഹനപ്രേമികളെ കൊതിപ്പിച്ച് മഹീന്ദ്ര

news image
Aug 16, 2025, 1:08 pm GMT+0000 payyolionline.in

മഹീന്ദ്ര ആൻഡ് മഹീന്ദ്ര മുംബൈയിൽ തങ്ങളുടെ നാല് പുതിയ കൺസെപ്റ്റ് എസ്‌യുവികൾ അവതരിപ്പിച്ചു. മഹീന്ദ്ര വിഷൻ എക്സ്, വിഷൻ ടി, വിഷൻ എസ്, വിഷൻ എസ് എക്സ് ടി എന്നാ മോഡലുകളുടെ കൺസെപ്റ്റാണ് കമ്പനി അവതരിപ്പിച്ചത്. വിവിധ സെഗ്‌മെന്റുകളിലായെത്തുന്ന നാല് വാഹനങ്ങളും NU IQ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് ഈ എസ് യു വികൾ നിർമിക്കുന്നത്.

ഥാർ ഓഫ്-റോഡ് എസ്‌യുവിയുടെ ഇലക്ട്രിക് പതിപ്പ് സ്റ്റൈലിംഗ് ഘടകങ്ങളിൽ നിന്നാണ് മഹീന്ദ്ര വിഷൻ ടി, വിഷൻ എസ്എക്സ്ടി എന്നിവയുടെ രൂപകല്പന. ബോക്സി ബോഡിയിലാണ് വിഷൻ ടി എത്തുന്നത്.ബോക്സി ഔട്ട്‌ലൈനിലാണ് മഹീന്ദ്ര വിഷൻ എസിന്റെ കൺസെപ്റ്റ് ബോഡി. ഓഫ്-റോഡ് പർപ്പസിനായി നിർമിച്ച വാഹനത്തിന്റെ ഘടനയാണ് ഇതിൽ കാണാൻ സാധിക്കുന്നത്. കൂപ്പെ പോലുള്ള ഒരു രൂപത്തിലാണ് വാഹനത്തിന്റെ ഡിസൈൻ വന്നിരിക്കുന്നത്. വിഷൻ എക്സ്, വിഷൻ ടി, വിഷൻ എസ്, വിഷൻ എസ്‌എക്സ്‌ടി എന്നിവയുടെ ടീസറുകൾ എന്തായാലും വാഹനപ്രേമികളിൽ ആകാംക്ഷ ജനിപ്പിച്ചിരിക്കുകയാണ്,

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe