വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് തിക്കോടിയിൽ സിഐടിയു തൊഴിലാളികളുടെ ഉജ്ജ്വല മാർച്ച്- വീഡിയോ

news image
Oct 11, 2023, 5:28 pm GMT+0000 payyolionline.in

തിക്കോടി: തൊഴിലുറപ്പ് പദ്ധതിയെ തകർക്കുന്ന കേന്ദ്ര നയം തിരുത്തുക, പദ്ധതിയുടെ ലേബർ ബഡ്ജറ്റ് ഉയർത്തുക, യഥാസമയം കൂലി നൽകുക മുതലായ മുദ്രാവാക്യമുയർത്തി എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ കെ എസ് കെ ടി യു നേതൃത്വത്തിൽ തിക്കോടിയിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു.

 

 

ധർണ സമരം സി ഐ ടി യു നേതാവ് പി. ജനാർദ്ദനൻ ഉദ്ഘാടനം ചെയ്തു. കെ എസ് കെ ടി യു നേതാവ് എൻ എം ടി അബ്ദുള്ളക്കുട്ടി അദ്ധ്യക്ഷനായി. ബിജു കളത്തിൽ സ്വാഗതം പറഞ്ഞു. ഷാഹിദ പി.പി. നന്ദി പറഞ്ഞു.
വി.വി ചന്ദ്രൻ , ടി. ഭാസ്കരൻ , സി. ലക്ഷ്മി, സുനിത വി.എം പ്രനില സത്യൻ, പി.കെ സത്യൻ, എം.കെ ശ്രീനിവാസൻ ,കെ.വി രാജീവൻ എന്നിവർ നേതൃത്വം നൽകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe