വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് മോഡലിന്റെ പരാതി; സഹസംവിധായകനെതിരെ കേസ്

news image
May 9, 2026, 8:23 am GMT+0000 payyolionline.in

കൊച്ചി: സിനിമ സഹസംവിധായകനെതിരെ മോഡൽ നൽകിയ പീഡന പരാതിയിൽ കേസെടുത്ത് പൊലീസ്. ജോജോ കുരിശിങ്കൽ എന്നയാൾക്കെതിരെ മോഡൽ നൽകിയ പരാതിയിലാണ് കേസ്. ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്നാണ് പരാതി. സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയെന്നും ക്രൂരമായി മർദ്ദിച്ചുവെന്നും പരാതിയിൽ പറയുന്നു. കേസെടുത്തതോടെ പ്രതി ഒളിവിൽ പോയി.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe